---
title: "സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ആകാശ് തില്ലങ്കേരിക്കെതിരെ കേസ്"
english_title: "case against akash thillankery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97640/case-against-akash-thillankery"
published_at: "2023-02-17T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef16d5c0706_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: ആകാശ് തില്ലങ്കേരിക്കെതിരെ കേസ്

> **Lead Summary:** **തില്ലങ്കേരി: **സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസ്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ഡിവൈഎഫ്‌ഐ കമ്മിറ്റിയില്‍ താന്‍ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും പരാതിക്കാരി പറയുന്നു. ഇതിനിടെ ആകാശ് തില്ലങ്കേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. ഡിവൈഎഫ്‌ഐ നേതാക്കളേയും രക്തസാക്ഷി കുടുംബങ്ങളേയും ആകാശ് തില്ലങ്കേരി അധിക്ഷേപിക്കുകയാണെന്നാണ് വിമര്‍ശനം. സംഘടനയെ അധിക്ഷേപിക്കുന്ന സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളെ പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

## Article Content

**തില്ലങ്കേരി: **സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസ്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്നായിരുന്നു വനിതാ നേതാവിന്റെ പരാതി. ഡിവൈഎഫ്‌ഐ കമ്മിറ്റിയില്‍ താന്‍ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും പരാതിക്കാരി പറയുന്നു. ഇതിനിടെ ആകാശ് തില്ലങ്കേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. ഡിവൈഎഫ്‌ഐ നേതാക്കളേയും രക്തസാക്ഷി കുടുംബങ്ങളേയും ആകാശ് തില്ലങ്കേരി അധിക്ഷേപിക്കുകയാണെന്നാണ് വിമര്‍ശനം. സംഘടനയെ അധിക്ഷേപിക്കുന്ന സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളെ പ്രതിരോധിക്കുമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97640/case-against-akash-thillankery)