---
title: "കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലെന്‍സ് അറസ്റ്റ് ചെയ്തു. "
english_title: "Vigilance arrested a Revenue Inspector while accepting a bribe"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9762/Vigilance-arrested-a-revenue "
published_at: "2021-11-09T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618aaba91b93d_IMG-20211109-WA1028.jpg"
keywords: []
---

# കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലെന്‍സ് അറസ്റ്റ് ചെയ്തു. 

> **Lead Summary:** കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലെന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ റവന്യു ഇന്‍സ്‌പെക്ടര്‍ എം സതീഷിനെയാണ് വിജിലന്‍സ് ഡിവൈ എസ് പി ബാബു പെരിങ്ങോത്ത് അറസ്റ്റ് ചെയ്തത്. പുഴാതി സോണല്‍ ഓഫിസില്‍ വെച്ച് എടക്കാട് സ്വദേശിയായ രവിയില്‍ നിന്ന് ആയിരം രൂപ വാങ്ങുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ ഇയാള്‍ അറസ്റ്റിലായത്

## Article Content

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലെന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ റവന്യു ഇന്‍സ്‌പെക്ടര്‍ എം സതീഷിനെയാണ് വിജിലന്‍സ് ഡിവൈ എസ് പി ബാബു പെരിങ്ങോത്ത് അറസ്റ്റ് ചെയ്തത്. പുഴാതി സോണല്‍ ഓഫിസില്‍ വെച്ച് എടക്കാട് സ്വദേശിയായ രവിയില്‍ നിന്ന് ആയിരം രൂപ വാങ്ങുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ ഇയാള്‍ അറസ്റ്റിലായത്

.   രവിയുടെ മകള്‍ കക്കാട് വാങ്ങിയ വീടിന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കോര്‍പ്പറേഷനെ സമീപിച്ചിരുന്നു. ഇതിനാണ് കൈക്കൂലി വാങ്ങിയത്.നേരത്തെ നിരവധി തവണ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി കോര്‍പ്പറേഷന്‍ ഓഫിസില്‍ കയറിയിറങ്ങിയിട്ടും ലഭിച്ചിരുന്നില്ല. ഇതെ തുടര്‍ന്നാണ് വിജിലന്‍സിന് പരാതി നല്‍കിയത്.അറസ്റ്റിലായ റവന്യു ഇന്‍സ്‌പെക്ടറെ തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9762/Vigilance-arrested-a-revenue )