---
title: "സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി തളിപ്പറമ്പ് നഗരസഭ"
english_title: "degitalised "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97609/degitalised"
published_at: "2023-02-17T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eefa75b8bf3_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പേയ്മെന്റ് സംവിധാനവുമായി തളിപ്പറമ്പ് നഗരസഭ

> **Lead Summary:** സമ്പൂർണ്ണ ഡിജിറ്റലൈസ് പേമെന്റ് സംവിധാനവുമായി തളിപ്പറമ്പ് നഗരസഭ. സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖയുമായി സഹകരിച്ചാണ് ഈ പദ്ധതി. ഈ സൗകര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് ഡെബിറ്റ് ക്രെഡിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണം ക്യാഷ് കൗണ്ടറിൽ അടക്കാം. കൂടാതെ ക്യു ആർ കോഡ് പെയ്മെന്റ് സംവിധാനവും ലഭ്യമാണ്. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് കണ്ണൂർ റീജണൽ മാനേജർ ഷെറിൻ എസ് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിക്ക് POS മെഷീൻ കൈമാറിക്കൊണ്ട് നിർവഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ് നിസാർ, ഷബിത എം കെ, നബിസ ബീവി, നഗരസഭ കൗൺസിലർമാരായ കെ.രമേശൻ ,കെ.എംലത്തീഫ് സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് മാനേജർ പ്രസീത കെ പി, ബാബുലാൽ കെ പി, അർജുൻ ശശിധരൻ, വിൽസൺ ബേബി, സുശാന്ത്, കെ കിരൺ, വിജയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

സമ്പൂർണ്ണ ഡിജിറ്റലൈസ് പേമെന്റ് സംവിധാനവുമായി തളിപ്പറമ്പ് നഗരസഭ. സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖയുമായി സഹകരിച്ചാണ് ഈ പദ്ധതി. ഈ സൗകര്യം പ്രയോജനപ്പെടുത്തി ജനങ്ങൾക്ക് ഡെബിറ്റ് ക്രെഡിറ്റ് കാർഡ് മുഖേന വിവിധ സേവനങ്ങൾക്കുള്ള പണം ക്യാഷ് കൗണ്ടറിൽ അടക്കാം. കൂടാതെ ക്യു ആർ കോഡ് പെയ്മെന്റ് സംവിധാനവും ലഭ്യമാണ്. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് കണ്ണൂർ റീജണൽ മാനേജർ ഷെറിൻ എസ് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായിക്ക് POS മെഷീൻ കൈമാറിക്കൊണ്ട് നിർവഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ് നിസാർ, ഷബിത എം കെ, നബിസ ബീവി, നഗരസഭ കൗൺസിലർമാരായ കെ.രമേശൻ ,കെ.എംലത്തീഫ് സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് മാനേജർ പ്രസീത കെ പി, ബാബുലാൽ കെ പി, അർജുൻ ശശിധരൻ, വിൽസൺ ബേബി, സുശാന്ത്, കെ കിരൺ, വിജയ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97609/degitalised)