---
title: " വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം; ഏഴുപേര്‍ക്കെതിരെ കേസ്‌"
english_title: "case_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97516/case_taliparamba"
published_at: "2023-02-16T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee3940518ef_new.jpg"
keywords: []
---

#  വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദനം; ഏഴുപേര്‍ക്കെതിരെ കേസ്‌

> **Lead Summary:** തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും മാതാവിനേയും മര്‍ദ്ദിച്ചതിന് ഏഴുപേര്‍ക്കെതിരെ കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും മാതാവിനേയും മര്‍ദ്ദിച്ചതിന് ഏഴുപേര്‍ക്കെതിരെ കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ചൊറുക്കള ചേപ്പിലാട്ട് വീട്ടില്‍ സി.അഫ്സത്ത്(53), മകന്‍ സി.അസീബ്(32), സജ്ന, സജ്നയുടെ ഭര്‍ത്താവ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 3 പേര്‍ക്കുമെതിരെയാണ് കേസ്.

പുളിമ്പറമ്പ് പാലമുത്തപ്പന്‍ക്ഷേത്രത്തിന് സമീപത്തെ പച്ചരിയന്റകത്ത് വീട്ടില്‍ പി.പി.റിയാസിന്റെ (33)പരാതിയിലാണ് കേസ്. ജനുവരി 26 ന് രാത്രി ഏഴരമണിയോടെ പ്രതികള്‍ റിയാസിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയും ഉമ്മയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97516/case_taliparamba)