---
title: "കണ്ണൂര്‍ ഗവ. ഡന്റല്‍ കോളേജ് മാക്‌സിലോ ഫേഷ്യല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൊതു ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും"
english_title: " international maxillofacial surgeons day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97510/international-maxillofacial-surgeons-day"
published_at: "2023-02-16T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee36751f652_new.jpg"
keywords: []
---

# കണ്ണൂര്‍ ഗവ. ഡന്റല്‍ കോളേജ് മാക്‌സിലോ ഫേഷ്യല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പൊതു ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും

> **Lead Summary:** പരിയാരം : അന്താരാഷ്ട്ര മാക്സിലോഫേഷ്യൽ ശസ്ത്രക്രിയാ വിദഗ്ദരുടെ ദിനമായ വെള്ളിയാഴ്ച കണ്ണൂർ ഗവ. ഡന്റൽ കോളേജ് മാക്സിലോ ഫേഷ്യൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൊതു ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തും. രാവിലെ 9 മണിക്ക് മെഡിക്കൽ കോളേജ് മെഡിക്കൽ എഡ്യൂക്കേഷൻ ഹാളിൽ ആരംഭിക്കുന്ന പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ് ഉദ്ഘാടനം ചെയ്യും. ഡന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി സജി, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ ഷീബാ ദാമോദർ, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന്, അപകടമുണ്ടായാലുള്ള ഗോൾഡൻ ഹവറിലെ ചികിത്സ, ട്രാഫിക് ബോധവത്ക്കാരണ സെമിനാർ തുടങ്ങിയവയും പരിപാടിയുടെ ഭാഗമാണ്. വാഹനാപകടത്തിലുൾപ്പടെ മുഖത്തേൽക്കുന്ന ഗുരുതരമായ പരിക്ക് ഭേദമാക്കി, സർജറിയിലൂടെ മുഖവൈരൂപ്യം മാറ്റിയെടുക്കുന്നത് മാക്സിലോ ഫേഷ്യൽ സർജറി വിഭാഗത്തിലെ ചികിത്സയിലൂടെയാണ്

## Article Content

പരിയാരം : അന്താരാഷ്ട്ര മാക്സിലോഫേഷ്യൽ ശസ്ത്രക്രിയാ വിദഗ്ദരുടെ ദിനമായ വെള്ളിയാഴ്ച കണ്ണൂർ ഗവ. ഡന്റൽ കോളേജ് മാക്സിലോ ഫേഷ്യൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൊതു ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തും. രാവിലെ 9 മണിക്ക് മെഡിക്കൽ കോളേജ് മെഡിക്കൽ എഡ്യൂക്കേഷൻ ഹാളിൽ ആരംഭിക്കുന്ന പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ എസ് പ്രതാപ് ഉദ്ഘാടനം ചെയ്യും. ഡന്റൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി സജി, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ ഷീബാ ദാമോദർ, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന്, അപകടമുണ്ടായാലുള്ള ഗോൾഡൻ ഹവറിലെ ചികിത്സ, ട്രാഫിക് ബോധവത്ക്കാരണ സെമിനാർ തുടങ്ങിയവയും പരിപാടിയുടെ ഭാഗമാണ്. വാഹനാപകടത്തിലുൾപ്പടെ മുഖത്തേൽക്കുന്ന ഗുരുതരമായ പരിക്ക് ഭേദമാക്കി, സർജറിയിലൂടെ മുഖവൈരൂപ്യം മാറ്റിയെടുക്കുന്നത് മാക്സിലോ ഫേഷ്യൽ സർജറി വിഭാഗത്തിലെ ചികിത്സയിലൂടെയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97510/international-maxillofacial-surgeons-day)