---
title: "പാതിരാത്രി ഗെയിറ്റ് കടത്തികൊണ്ടു പോയതായി പരാതി"
english_title: "gate_robbery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97503/gate_robbery"
published_at: "2023-02-16T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee316c3deac_new.jpg"
keywords: []
---

# പാതിരാത്രി ഗെയിറ്റ് കടത്തികൊണ്ടു പോയതായി പരാതി

> **Lead Summary:** കണ്ണപുരം: കുടുംബ വഴക്കിനിടെ സഹോദരിയുടെ വീടിൻ്റെ ഗെയിറ്റ് കടത്തികൊണ്ടു പോയതായ പരാതിയിൽ കോടതി നിർദേശ പ്രകാരം സഹോദരനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു.

## Article Content

കണ്ണപുരം: കുടുംബ വഴക്കിനിടെ സഹോദരിയുടെ വീടിൻ്റെ ഗെയിറ്റ് കടത്തികൊണ്ടു പോയതായ പരാതിയിൽ കോടതി നിർദേശ പ്രകാരം സഹോദരനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു.

മാങ്ങാട് പറമ്പയൂണിവേഴ്സിറ്റിക്ക് സമീപം താമസിക്കുന്ന കെ.സി.റീത്ത (36)യുടെ പരാതിയിലാണ് സഹോദരൻ മോഹനൻ, മകൻ, ഭാര്യ തുടങ്ങി കണ്ടാലറിയാവുന്ന മൂന്ന് പേർക്കുമെതിരെ കേസെടുത്തത്.സ്വത്ത് പ്രശ്നം നിലനിൽക്കെ കഴിഞ്ഞ വർഷം ഒക്ടോബർ 28 ന് രാത്രി 12 മണിക്കാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.

വീടിൻ്റെ ഗെയിറ്റിന് സമീപം എത്തിയ പ്രതികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും വരാന്തയിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും 27,000 രൂപ വിലവരുന്ന ഗെയിറ്റ് കടത്തികൊണ്ടു പോയതായും പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97503/gate_robbery)