---
title: "പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം നടത്തി"
english_title: "wg pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97397/wg-pariyaram"
published_at: "2023-02-16T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edcda5a297e_new.jpg"
keywords: []
---

# പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം നടത്തി

> **Lead Summary:** പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം കോരൻപീടിക ലീഗ് ഓഫീസിൽ ചേർന്നു.യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പുളുക്കൂൽ ഉദ്ഘാടനം ചെയ്തു.

## Article Content

പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം കോരൻപീടിക ലീഗ് ഓഫീസിൽ ചേർന്നു.യൂത്ത് ലീഗ് പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ പുളുക്കൂൽ ഉദ്ഘാടനം ചെയ്തു.

വൈറ്റ് ഗാർഡ് തളിപ്പറമ്പ മണ്ഡലം വൈസ് ക്യാപ്റ്റൻ മുർഷിദ് വായാട് അധ്യക്ഷത വഹിച്ചു.പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പി സി ആശംസ നേർന്നു. പഞ്ചായത്തിൽ ബ്ലഡ്‌ ഡോണേഴ്സ് സെൽ കാര്യക്ഷമമാക്കുന്നതിനായി ഓരോ ശാഖയിൽ നിന്നും രക്തം നൽകാൻ തയ്യാറുള്ള 50ലധികം പേരുടെ വിവരങ്ങൾ ശേഖരിക്കും.

ഈ വർഷത്തെ വിശുദ്ധ റമളാനിലെ സേവന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും മറ്റു അജണ്ടകളുമായി മാർച്ച്‌ ആദ്യ വാരം വിപുലമായ സംഗമം വിളിച്ചു ചേർക്കും.ഫെബ്രുവരി 20 ന് നടക്കുന്ന യൂത്ത് ലീഗ് ജില്ലാ കലക്ടറേറ്റ് മാർച്ച്‌ വൻ വിജയമാക്കാനും സംഗമം തീരുമാനിച്ചു.പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികളായ സുബൈർ കുറ്റ്യേരി,സത്താർ വട്ടക്കൂൽ, പഞ്ചായത്ത്‌ msf ജന സെക്രട്ടറി ഫായിസ് കെ വി സംസാരിച്ചു.പഞ്ചായത്ത്‌ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സി ശിഹാബ് കുപ്പം സ്വാഗതവും പഞ്ചായത്ത്‌ യൂത്ത് ലീഗ് ട്രഷറർ കെ വി ശഫീഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97397/wg-pariyaram)