---
title: "ഖുവ്വത്തുല്‍ ഇസ്ലാമിന്റെയും തളിപ്പറമ്പ് യതീംഖാനയുടെയും വഖഫ് രജിസ്ട്രേഷന്‍; വഖഫ് സ്വത്ത് സംരക്ഷണ സമിതി പരാതി നല്‍കി"
english_title: "waqf_samrakshana_samithi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97394/waqf_samrakshana_samithi"
published_at: "2023-02-16T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edcc2c8d730_new.jpg"
keywords: []
---

# ഖുവ്വത്തുല്‍ ഇസ്ലാമിന്റെയും തളിപ്പറമ്പ് യതീംഖാനയുടെയും വഖഫ് രജിസ്ട്രേഷന്‍; വഖഫ് സ്വത്ത് സംരക്ഷണ സമിതി പരാതി നല്‍കി

> **Lead Summary:** തളിപ്പറമ്പ. തളിപ്പറമ്പ് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിൽ ഉണ്ടായിരുന്ന തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജിനും തളിപ്പറമ്പ് യതീംഖാനയ്ക്കും പുതുതായി സെപ്പറേറ്റ് വഖഫ് രജിസ്‌ട്രേഷൻ നേടിയത് വഖഫ് സംരക്ഷണ സമിതിയുടെ നേത്രത്വത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. തളിപ്പറമ്പ് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിലുള്ള വേറെയും സ്ഥാപനങ്ങൾ ഇത്തരത്തിൽ പുതിയ രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

## Article Content

തളിപ്പറമ്പ. തളിപ്പറമ്പ് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിൽ ഉണ്ടായിരുന്ന തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജിനും തളിപ്പറമ്പ് യതീംഖാനയ്ക്കും പുതുതായി സെപ്പറേറ്റ് വഖഫ് രജിസ്‌ട്രേഷൻ നേടിയത് വഖഫ് സംരക്ഷണ സമിതിയുടെ നേത്രത്വത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. തളിപ്പറമ്പ് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റിക്ക് കീഴിലുള്ള വേറെയും സ്ഥാപനങ്ങൾ ഇത്തരത്തിൽ പുതിയ രജിസ്‌ട്രേഷൻ നേടിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

ഇത്തരത്തിൽ നിയമ വിരുദ്ധമായി പുതിയ രജിസ്‌ട്രേഷൻ നടത്തുന്നത് സ്ഥാനമാനങ്ങൾ പങ്കിട്ടു എടുക്കുന്നതിനു വേണ്ടി മാത്രമാണ് എന്നതാണ് സമിതിയുടെ ആരോപണം. ഈ രീതിയിൽ വഖഫ് വിഭജനം നടത്തുക വഴി ട്രസ്റ്റ് കമ്മിറ്റിയുടെ നിരവധി സ്വത്തുക്കൾ ആണ് കൈമോശം വന്നിരിക്കുന്നത്. കൂടാതെ സയ്യിദ് നഗറിൽ ട്രസ്റ്റ് കമ്മിറ്റി പണി കഴിപ്പിച്ച ബിൽഡിങ് പല ചെറിയ മഹല്ലുകൾക്കും വാടക വാങ്ങാൻ അനുവദിച്ചു കൊണ്ട് വീതം വയ്പ്പ് നടത്തിയതും നിയമ വിരുദ്ധമാണ് എന്ന് വഖഫ് സ്വത്ത് സംരക്ഷണ സമിതി വഖഫ് ബോർഡിലേക്ക് അയച്ച പരാതിയിൽ ചൂണ്ടി കാണിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97394/waqf_samrakshana_samithi)