---
title: "പരിയാരം ഗവ: ഹൈസ്കൂളിന് സമീപം അടിപ്പാത അനുവദിക്കണം പരിയാരം മണ്ഡലം 13-ാം ബൂത്ത് കോൺഗ്രസ്സ് സമ്മേളനം"
english_title: "road_pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97381/road_pariyaram"
published_at: "2023-02-16T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edc18c7d4de_new.jpg"
keywords: []
---

# പരിയാരം ഗവ: ഹൈസ്കൂളിന് സമീപം അടിപ്പാത അനുവദിക്കണം പരിയാരം മണ്ഡലം 13-ാം ബൂത്ത് കോൺഗ്രസ്സ് സമ്മേളനം

> **Lead Summary:** പരിയാരം ഗവ: ഹൈസ്കൂളിന് സമീപം പുതിയതായി വരുന്ന ദേശീയപാത വികസനത്തിൽ നിലവിൽ ഇരു വശത്തേക്കും യാത്ര ചെയ്യാൻ സൗകര്യമൊന്നും അനുവദിക്കപ്പെട്ടില്ലയെന്നും സ്കൂളുകളിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകാൻ ചുടല വരെ രണ്ടര കിലോമീറ്റർ പോയി മടങ്ങുകയും തളിപ്പറമ്പിൽ നിന്നും പരിയാരം സ്കൂളിലേക്ക് എത്തിച്ചേരാൻ പരിയാരം മെഡിക്കൽ കോളേജ് വരെ മൂന്ന് കിലോമീറ്റർ പോയി മടങ്ങി വന്നാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ് പണി പൂർത്തിയാൽ ഉണ്ടാവുന്നത് ഒന്നാംതരം മുതൽ പ്ലസ് ടു വരെയും വി എച്ച് എസ് ഇ കോഴ്സിന് വളരെ ദൂരെയിൽ നിന്ന് പോലുമുള്ള ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട്

## Article Content

പരിയാരം ഗവ: ഹൈസ്കൂളിന് സമീപം പുതിയതായി വരുന്ന ദേശീയപാത വികസനത്തിൽ നിലവിൽ ഇരു വശത്തേക്കും യാത്ര ചെയ്യാൻ സൗകര്യമൊന്നും അനുവദിക്കപ്പെട്ടില്ലയെന്നും സ്കൂളുകളിൽ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകാൻ ചുടല വരെ രണ്ടര കിലോമീറ്റർ പോയി മടങ്ങുകയും തളിപ്പറമ്പിൽ നിന്നും പരിയാരം സ്കൂളിലേക്ക് എത്തിച്ചേരാൻ പരിയാരം മെഡിക്കൽ കോളേജ് വരെ മൂന്ന് കിലോമീറ്റർ പോയി മടങ്ങി വന്നാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന അവസ്ഥയാണ് പണി പൂർത്തിയാൽ ഉണ്ടാവുന്നത് ഒന്നാംതരം മുതൽ പ്ലസ് ടു വരെയും വി എച്ച് എസ് ഇ കോഴ്സിന് വളരെ ദൂരെയിൽ നിന്ന് പോലുമുള്ള ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട്

പി എസ് സി യുടെയും യൂണിവേഴ്സിറ്റിയുടെയും മറ്റും അടക്കം നിരവധി പരീക്ഷാ കേന്ദ്രങ്ങൾ നടക്കുന്ന സ്ഥലം കൂടിയാണ് കൂടാതെ എല്ലാ തിരഞ്ഞെടുപ്പുകളുടെയും ഭാഗമായി നിരവധി ബൂത്തുകൾ പ്രവർത്തിക്കുന്ന വിശാലമായ തിരഞ്ഞെടുപ്പ് കേന്ദ്രം കൂടിയാണ് പരിയാരം ഗവ: ഹൈസ്കൂൾ ഇതോടൊപ്പം പരിയാരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം , പരിയാരം ശ്രീ വേട്ടക്കുരുമകൻ ക്ഷേത്രം , കൊട്ടിയൂർ നന്മടം ക്ഷേത്രം , വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം , ഉദയപുരം ക്ഷേത്രം , കോരൻ പിടിക മുസ്ലിം പള്ളി സ്കൂളിന് സമീപത്തെ ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയ പ്രധാന ആരാധനാലയങ്ങൾ കോരൻപിടികയിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്താനും പരിയാരം ഗവ: ഹൈസ്കൂളിന് സമീപം അടിപ്പാത അനുവദിച്ചാൽ ഉപകാരമായിരിക്കും

ഇതൊക്കെ പരിഗണിച്ച് പരിയാരം ഗവ: ഹൈസ്കൂളിന് സമീപം ഒരു അടിപ്പാത അനുവദിച്ചു പരിയാരം മെഡിക്കൽ കോളേജിലും ചുടലമിടയിലുള്ള ആറ് കിലോമീറ്റർ അധികം വരുന്ന സ്ഥലത്തെ യാത്ര ക്ലേശം പരിഹരിച്ചു തരുവാൻ അടിയന്തര നടപടി സർക്കാർ സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം പതിമൂന്നാം ബൂത്ത് കോൺഗ്രസ് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു സമ്മേളനം ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ് ഉൽഘാനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു പി ആനന്ദകുമാർ , ഐ വി കുഞ്ഞിരാമൻ , ദൃശ്യ ദിനേശൻ ,വി വി രാജൻ, പി.വി.രാമചന്ദ്രൻ ,ഇ വിജയൻ മാസ്റ്റർ, വി.വി. സി ബാലൻ, കെ.യം രവിന്ദ്രൻ ,എ.ടി ജനാർദ്ദനൻ ,പി വിനോദ് മാസ്റ്റർ ,കെ കൃഷ്ണൻ , എ മധു , എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി കെ കൃഷ്ണൻ (പ്രസിഡണ്ട് ) അനിൽ അഗസ്റ്റിൻ, ധനലക്ഷ്മി മുത്തു രാജ് (വൈസ് പ്രസിഡണ്ട് ), എ മധു എം വി. രാജൻ (ജനറൽ സെക്രട്ടറി ) എ പുരുഷോത്തമൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97381/road_pariyaram)