---
title: "ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97264/bike-accident"
published_at: "2023-02-15T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ece5e3cb156_news-card-web.jpg"
keywords: []
---

# ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

> **Lead Summary:** **ഇരിക്കൂർ: **കൊളപ്പ വായനശാലയ്ക്കു സമീപത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഇരിക്കൂറിലെ ഇറച്ചി വ്യാപാരിയായ കാരോത്ത് മുജീബ് റഹ്മാനാണ് ആണ് ഇന്നു രാവിലെ നടന്ന അപകടത്തിൽ മണപ്പെട്ടത്. ഭാര്യ വീടായ ചെക്കികുളത്തു നിന്നും ഇരിക്കൂറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബൈക്കോടിച്ചിരുന്ന ആയിപ്പുഴ മരമില്ലിലെ ടിമ്പർ മില്ലിൽ ജോലി ചെയ്യുന്ന കബീറിന് നിസ്സാരമായ പരിക്കേറ്റു. പരേതനായ മാങ്ങാടൻ മാമുവിന്റെയകരോത്ത് ഖദീജയുടെയും മകനാണ്. ഭാര്യ: ചെക്കിക്കുളം പള്ളിയത്തെ എം.ഖദീജ. മക്കൾ: ഫാസിൽ (ഗൾഫ്), ഫാത്തിമ, ഫിദ, മരുമകൻ: ഹംസ (ഗൾഫ്), സഹോദരങ്ങൾ : അഷ്‌റഫ്‌, ഹനീഫ (ബീഫ് മാർക്കറ്റ്, കമാലിയ സ്കൂൾ പരിസരം) പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരിക്കൂർ മൊയ്തീൻ പള്ളിയിലെ മയ്യിത്ത് ചെക്കിക്കുളം പാറാൽ ജുമാ മസ്ജിദിൽ ഖബറടക്കും.

## Article Content

**ഇരിക്കൂർ: **കൊളപ്പ വായനശാലയ്ക്കു സമീപത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഇരിക്കൂറിലെ ഇറച്ചി വ്യാപാരിയായ കാരോത്ത് മുജീബ് റഹ്മാനാണ് ആണ് ഇന്നു രാവിലെ നടന്ന അപകടത്തിൽ മണപ്പെട്ടത്. ഭാര്യ വീടായ ചെക്കികുളത്തു നിന്നും ഇരിക്കൂറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ബൈക്കോടിച്ചിരുന്ന ആയിപ്പുഴ മരമില്ലിലെ ടിമ്പർ മില്ലിൽ ജോലി ചെയ്യുന്ന കബീറിന് നിസ്സാരമായ പരിക്കേറ്റു. പരേതനായ മാങ്ങാടൻ മാമുവിന്റെയകരോത്ത് ഖദീജയുടെയും മകനാണ്. ഭാര്യ: ചെക്കിക്കുളം പള്ളിയത്തെ എം.ഖദീജ. മക്കൾ: ഫാസിൽ (ഗൾഫ്), ഫാത്തിമ, ഫിദ, മരുമകൻ: ഹംസ (ഗൾഫ്), സഹോദരങ്ങൾ : അഷ്‌റഫ്‌, ഹനീഫ (ബീഫ് മാർക്കറ്റ്, കമാലിയ സ്കൂൾ പരിസരം) പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരിക്കൂർ മൊയ്തീൻ പള്ളിയിലെ മയ്യിത്ത് ചെക്കിക്കുളം പാറാൽ ജുമാ മസ്ജിദിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97264/bike-accident)