---
title: "തിരുവട്ടൂർ മഖാമിലെ ഉറൂസ് മുബാറക്കിന് തുടക്കമായി"
english_title: "thiruvattoor uroos"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97251/thiruvattoor-uroos"
published_at: "2023-02-15T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eccf2850869_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തിരുവട്ടൂർ മഖാമിലെ ഉറൂസ് മുബാറക്കിന് തുടക്കമായി

> **Lead Summary:** നിരവധി കറാമത്തുകളാൽ പ്രസിദ്ധമായ തിരുവട്ടൂർ മഖാമിലെ ഉറൂസ് മുബാറക്കിന് തുടക്കമായി. രാവിലെ സ്ഥലം ഖത്തീബ് ബഹു. അബ്ദുൽ അസീസ് യമാനിയുടെ നേതൃത്വത്തിൽ നടന്ന സിയാറത്തിന് ശേഷം രക്ഷാധികാരി ജ.ടി സി അബ്ദുൽ ഖാദിർ പതാക ഉയർത്തി. ഇന്ന് രാത്രി 7 മണിക്ക് തിരുവട്ടൂർ ഹിദായതു സിബ് യാൻ മദ്രസയിലെ കുട്ടികളുടെ ദഫ് പ്രദർശനം നടക്കും. തുടർന്ന് ഉറൂസ് കമ്മറ്റി ചെയർമാൻ ടി.കെ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. തുടർന്ന് ഉസ്താദ് അബ്ദുൽ അസീസ് യമാനിയുടെ പ്രഭാഷണവും നടക്കും.

## Article Content

നിരവധി കറാമത്തുകളാൽ പ്രസിദ്ധമായ തിരുവട്ടൂർ മഖാമിലെ ഉറൂസ് മുബാറക്കിന് തുടക്കമായി. രാവിലെ സ്ഥലം ഖത്തീബ് ബഹു. അബ്ദുൽ അസീസ് യമാനിയുടെ നേതൃത്വത്തിൽ നടന്ന സിയാറത്തിന് ശേഷം രക്ഷാധികാരി ജ.ടി സി അബ്ദുൽ ഖാദിർ പതാക ഉയർത്തി. ഇന്ന് രാത്രി 7 മണിക്ക് തിരുവട്ടൂർ ഹിദായതു സിബ് യാൻ മദ്രസയിലെ കുട്ടികളുടെ ദഫ് പ്രദർശനം നടക്കും. തുടർന്ന് ഉറൂസ് കമ്മറ്റി ചെയർമാൻ ടി.കെ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. തുടർന്ന് ഉസ്താദ് അബ്ദുൽ അസീസ് യമാനിയുടെ പ്രഭാഷണവും നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97251/thiruvattoor-uroos)