---
title: "ജനമൈത്രി സുരക്ഷാ പദ്ധതിയായ 'സഫലമീ യാത്ര' കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ചു"
english_title: "safalamee yathra"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97112/safalamee-yathra"
published_at: "2023-02-15T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec58c3bee77_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ജനമൈത്രി സുരക്ഷാ പദ്ധതിയായ 'സഫലമീ യാത്ര' കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ചു

> **Lead Summary:** കേരള റെയിൽവേ പോലീസ് പാലക്കാട്‌ സബ്ഡിഷന്റെ നേതൃത്വത്തിൽ ജനമൈത്രി സുരക്ഷപദ്ധതി യായ സഫലമീ യാത്ര എന്ന പരിപാടി കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ചു. ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണ്ണൂർ ആർ പി എഫ് പോസ്റ്റ് കമാൻഡർ ബിനോയ് ആന്റണി അധ്യക്ഷത വഹിച്ചു. ജനമൈത്രി നോഡൽ ഓ ഫീസർ പി കെ അക്ബർ സ്വാഗതവും വിപിൻ ഈ നന്ദിയും പറഞ്ഞു. കണ്ണൂർ റെയിൽവേ മാനേജർ സജിത്ത് കുമാർ ചടങ്ങിൽ ആശംസ നേർന്നു. ജി ആർ പി, ആർ പിഎഫ് ഉദ്യോഗസ്ഥർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ യാത്രക്കാർ ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർക്കായി അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രെക്ടർ ഡോക്ടർ സുൽഫിക്കർ അലി പ്രഥമ ശുശ്രൂഷ ക്ലാസ്സ് നടത്തി.

## Article Content

കേരള റെയിൽവേ പോലീസ് പാലക്കാട്‌ സബ്ഡിഷന്റെ നേതൃത്വത്തിൽ ജനമൈത്രി സുരക്ഷപദ്ധതി യായ സഫലമീ യാത്ര എന്ന പരിപാടി കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ചു. ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണ്ണൂർ ആർ പി എഫ് പോസ്റ്റ് കമാൻഡർ ബിനോയ് ആന്റണി അധ്യക്ഷത വഹിച്ചു. ജനമൈത്രി നോഡൽ ഓ ഫീസർ പി കെ അക്ബർ സ്വാഗതവും വിപിൻ ഈ നന്ദിയും പറഞ്ഞു. കണ്ണൂർ റെയിൽവേ മാനേജർ സജിത്ത് കുമാർ ചടങ്ങിൽ ആശംസ നേർന്നു. ജി ആർ പി, ആർ പിഎഫ് ഉദ്യോഗസ്ഥർ ശുചീകരണ തൊഴിലാളികൾ ട്രെയിൻ യാത്രക്കാർ ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർക്കായി അമേരിക്കൻ ഹാർട്ട്‌ അസോസിയേഷൻ ഒഫീഷ്യൽ ഇൻസ്ട്രെക്ടർ ഡോക്ടർ സുൽഫിക്കർ അലി പ്രഥമ ശുശ്രൂഷ ക്ലാസ്സ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97112/safalamee-yathra)