---
title: "തളിപ്പറമ്പ് നോർത്ത് സബ് ജില്ലാ ശാസ്ത്രസംഗമം അക്കിപ്പറമ്പ് സ്കൂളിൽ സംഘടിപ്പിച്ചു"
english_title: "science exhibition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/97108/science-exhibition"
published_at: "2023-02-15T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec54fe3dc88_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# തളിപ്പറമ്പ് നോർത്ത് സബ് ജില്ലാ ശാസ്ത്രസംഗമം അക്കിപ്പറമ്പ് സ്കൂളിൽ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് ഉപജില്ലാ ശാസ്ത്രസംഗമം അക്കിപ്പറമ്പ് യു .പി സ്കൂളിൾ സംഘടിപ്പിച്ചു. ജില്ലാ വിദ്യഭ്യാസ ഓഫീസർ രാജമ്മ എ . എം സംഗമം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.എം ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ കെ. മനോജ്, എച്ച്.എം ഫോറം കൺവീനർ എ. പ്രേംജി, ഹെഡ്മാസ്റ്റർ ബാബു സെബാസ്റ്റ്യൻ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ കെ.ഫാറൂഖ്, സയൻസ് ക്ലബ് കൺവീനർ ടി.പി പ്രകാശൻ, മാത്‌സ് ക്ലബ് കൺവീനർ എം.എം രാജൻ, വർക് എക്സ്പീരിയൻസ് ക്ലബ് കൺവീനർ കെ.പി മല്ലിക എന്നിവർ ആശംസകൾ നേർന്നു. കെ.പി രവീന്ദ്രൻ മാസ്റ്റർ ക്ലാസ് അവതരണം നിർവ്വഹിച്ചു. തുടർന്ന് ശിൽപശാലയും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. എൺപതോളം വിദ്യാലയത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ശാസ്ത്രരംഗം സബ്ജില്ലാ കോർഡിനേറ്റർ പി.പി ഗോപാലൻ സ്വാഗതവും മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ് ഉപജില്ലാ ശാസ്ത്രസംഗമം അക്കിപ്പറമ്പ് യു .പി സ്കൂളിൾ സംഘടിപ്പിച്ചു. ജില്ലാ വിദ്യഭ്യാസ ഓഫീസർ രാജമ്മ എ . എം സംഗമം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.എം ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ കെ. മനോജ്, എച്ച്.എം ഫോറം കൺവീനർ എ. പ്രേംജി, ഹെഡ്മാസ്റ്റർ ബാബു സെബാസ്റ്റ്യൻ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ കെ.ഫാറൂഖ്, സയൻസ് ക്ലബ് കൺവീനർ ടി.പി പ്രകാശൻ, മാത്‌സ് ക്ലബ് കൺവീനർ എം.എം രാജൻ, വർക് എക്സ്പീരിയൻസ് ക്ലബ് കൺവീനർ കെ.പി മല്ലിക എന്നിവർ ആശംസകൾ നേർന്നു. കെ.പി രവീന്ദ്രൻ മാസ്റ്റർ ക്ലാസ് അവതരണം നിർവ്വഹിച്ചു. തുടർന്ന് ശിൽപശാലയും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. എൺപതോളം വിദ്യാലയത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ശാസ്ത്രരംഗം സബ്ജില്ലാ കോർഡിനേറ്റർ പി.പി ഗോപാലൻ സ്വാഗതവും മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/97108/science-exhibition)