---
title: "വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ മർദ്ധിച്ച് വീടിന് നാശനഷ്ടം വരുത്തിയ മൂന്നുപേർക്കെതിരെ കേസെടുത്തു"
english_title: "case against three"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96996/case-against-three"
published_at: "2023-02-14T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb7b2293ef1_download_(1).jfif"
keywords: []
---

# വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ മർദ്ധിച്ച് വീടിന് നാശനഷ്ടം വരുത്തിയ മൂന്നുപേർക്കെതിരെ കേസെടുത്തു

> **Lead Summary:** വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ മർദ്ധിച്ച് വീടിന് നാശനഷ്ടം വരുത്തിയ മൂന്നുപേർക്കെതിരെ കേസെടുത്തു. കല്യാശ്ശേരി കെ കണ്ണപുരത്ത് താമസിക്കുന്ന ഹസീനയുടെ പരാതിയിലാണ് രാജീവൻ കൊറ്റാളിക്കും ഇയാളുടെ രണ്ടു സുഹൃത്തുക്കൾക്കും എതിരെ കണ്ണപുരം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 12ന് രാത്രി 8 മണിയോടെയാണ് സംഭവം. കുടുംബ സുഹൃത്തായ പ്രതിയുടെ ഭാര്യയെയും മക്കളെയും വീട്ടിൽ താമസിപ്പിച്ചതിന്റെ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വഴക്കിടുകയും ആക്രമിക്കുകയും പുലർച്ച വീണ്ടും എത്തി വീടിന്റെ ഹാളിൽ കയറി ജനൽ ഗ്ലാസ് തകർക്കുകയും ഇരുപതിനായിരം രൂപ നാശനഷ്ടം വരുത്തിയെന്നും പരാതിയിൽ പറയുന്നു.

## Article Content

വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ മർദ്ധിച്ച് വീടിന് നാശനഷ്ടം വരുത്തിയ മൂന്നുപേർക്കെതിരെ കേസെടുത്തു. കല്യാശ്ശേരി കെ കണ്ണപുരത്ത് താമസിക്കുന്ന ഹസീനയുടെ പരാതിയിലാണ് രാജീവൻ കൊറ്റാളിക്കും ഇയാളുടെ രണ്ടു സുഹൃത്തുക്കൾക്കും എതിരെ കണ്ണപുരം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 12ന് രാത്രി 8 മണിയോടെയാണ് സംഭവം. കുടുംബ സുഹൃത്തായ പ്രതിയുടെ ഭാര്യയെയും മക്കളെയും വീട്ടിൽ താമസിപ്പിച്ചതിന്റെ വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വഴക്കിടുകയും ആക്രമിക്കുകയും പുലർച്ച വീണ്ടും എത്തി വീടിന്റെ ഹാളിൽ കയറി ജനൽ ഗ്ലാസ് തകർക്കുകയും ഇരുപതിനായിരം രൂപ നാശനഷ്ടം വരുത്തിയെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96996/case-against-three)