---
title: "മുസ്ലിം ലീഗ് സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചു എന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധം: അബ്ദുൽ കരീം ചേലേരി"
english_title: "abdul kareem chelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96784/abdul-kareem-chelery"
published_at: "2023-02-13T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ea5812beff4_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചു എന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധം: അബ്ദുൽ കരീം ചേലേരി

> **Lead Summary:** കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ ആക്രമിച്ചു എന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടരി കെ.ടി. സഹദുല്ലയും പ്രസ്താവനയിൽ പറഞ്ഞു. അമാനി ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് അനുമതി നൽകിയിരുന്നു. അതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മാധ്യമ പ്രവർത്തകരോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടപ്പോൾ കണ്ണൂർ വിഷൻ ചാനലിന്റെ റിപ്പോർട്ടറും ക്യാമറമാനും പുറത്ത് പോകുകയുണ്ടായില്ല. അതെ തുടർന്ന് പ്രവർത്തകരുമായുണ്ടായി വാക്ക് തർക്കമുണ്ടായപ്പോൾ മുസ്ലിംലീഗ് നേതാക്കളെ അധിക്ഷേപിക്കുകയും പ്രവർത്തകരെ കണ്ണൂർ വിഷൻ റിപ്പോർട്ടർ കയ്യേറ്റം ചെയ്യുകയാണുണ്ടായത്. മുസ്ലിം ലീഗിന്റെ സംഘടനാ തെരഞ്ഞെടുപ്പിൽ ചേരിതിരിവുണ്ടെന്നും മത്സരം ഉണ്ടാകുമെന്നും റിപ്പോർട്ട് ചെയ്തതാണ് കണ്ണൂർ വിഷൻ ചാനൽ. എന്നാൽ യാതൊരു അ ലോസരവുമില്ലാതെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിൽ നിന്നുണ്ടായ നിരാശയിൽ നിന്ന് ഉടലെടുത്തതാണ് അക്രമമെന്ന കൽപിത കഥയെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

## Article Content

കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ ആക്രമിച്ചു എന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടരി കെ.ടി. സഹദുല്ലയും പ്രസ്താവനയിൽ പറഞ്ഞു. അമാനി ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ഉദ്ഘാടന പ്രസംഗം റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് അനുമതി നൽകിയിരുന്നു. അതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മാധ്യമ പ്രവർത്തകരോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടപ്പോൾ കണ്ണൂർ വിഷൻ ചാനലിന്റെ റിപ്പോർട്ടറും ക്യാമറമാനും പുറത്ത് പോകുകയുണ്ടായില്ല. അതെ തുടർന്ന് പ്രവർത്തകരുമായുണ്ടായി വാക്ക് തർക്കമുണ്ടായപ്പോൾ മുസ്ലിംലീഗ് നേതാക്കളെ അധിക്ഷേപിക്കുകയും പ്രവർത്തകരെ കണ്ണൂർ വിഷൻ റിപ്പോർട്ടർ കയ്യേറ്റം ചെയ്യുകയാണുണ്ടായത്. മുസ്ലിം ലീഗിന്റെ സംഘടനാ തെരഞ്ഞെടുപ്പിൽ ചേരിതിരിവുണ്ടെന്നും മത്സരം ഉണ്ടാകുമെന്നും റിപ്പോർട്ട് ചെയ്തതാണ് കണ്ണൂർ വിഷൻ ചാനൽ. എന്നാൽ യാതൊരു അ ലോസരവുമില്ലാതെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിൽ നിന്നുണ്ടായ നിരാശയിൽ നിന്ന് ഉടലെടുത്തതാണ് അക്രമമെന്ന കൽപിത കഥയെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96784/abdul-kareem-chelery)