---
title: "മുസ്ലിം ലീഗ് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും: ഭാരവാഹി നിർണയം, ഏകദേശധാരണയായി"
english_title: "muslim league leaders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96634/muslim-league-leaders"
published_at: "2023-02-13T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9c63b0ec4b_news-card.jpg"
keywords: []
---

# മുസ്ലിം ലീഗ് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും: ഭാരവാഹി നിർണയം, ഏകദേശധാരണയായി

> **Lead Summary:** **കണ്ണൂർ: **മൂന്നുദിവസമായി നഗരത്തിൽ നടക്കുന്ന മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം തിങ്കളാഴ്ച സമാപിക്കും. രാവിലെ ഒൻപതിന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഉദ്ഘാടനംചെയ്യും. പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിലുള്ള ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. അനാരോഗ്യം മൂലം നിലവിലുള്ള പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് സ്ഥാനം ഒഴിയും. മത്സരമില്ലെങ്കിൽ ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരി ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.കുറേക്കാലമായി ഇദ്ദേഹമാണ് ലീഗിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.ജനറൽ സെക്രട്ടറിയായി അഡ്വക്കേറ്റ് കെ എ ലത്തീഫ്, പയ്യന്നൂരിൽ നിന്നുള്ള കെപി സഹദുള്ള എന്നിവരെയും തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ആറുമണിക്ക് സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച നഗരത്തിൽ പ്ലാറ്റിനം ജൂബിലി ഘോഷയാത്ര നടന്നു. പിന്നിട്ട എഴുപത്തിയഞ്ചുവർഷത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രവും സമരവഴികളും വിളംബരം ചെയ്യുന്ന ഘോഷയാത്രയിൽ നിരവധി നിശ്ചലദൃശ്യങ്ങളും അവതരിപ്പിച്ചു. വിളക്കുംതറ മൈതാനത്ത്‌ നിന്ന്‌ തുടങ്ങി കാൽടെക്സ് പരിസരത്ത് സമാപിച്ചു. കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കിയിരുന്നു. തുടർന്നുനടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി അബ്ദുൾറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. എസ്.മുഹമ്മദ് അധ്യക്ഷനായിരുന്നു. ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ.വി.മുഹമ്മദലി എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: **മൂന്നുദിവസമായി നഗരത്തിൽ നടക്കുന്ന മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം തിങ്കളാഴ്ച സമാപിക്കും. രാവിലെ ഒൻപതിന് അമാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം ഉദ്ഘാടനംചെയ്യും. പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിലുള്ള ജില്ലാ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും. അനാരോഗ്യം മൂലം നിലവിലുള്ള പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് സ്ഥാനം ഒഴിയും. മത്സരമില്ലെങ്കിൽ ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരി ജില്ലാ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.കുറേക്കാലമായി ഇദ്ദേഹമാണ് ലീഗിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.ജനറൽ സെക്രട്ടറിയായി അഡ്വക്കേറ്റ് കെ എ ലത്തീഫ്, പയ്യന്നൂരിൽ നിന്നുള്ള കെപി സഹദുള്ള എന്നിവരെയും തെരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ആറുമണിക്ക് സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച നഗരത്തിൽ പ്ലാറ്റിനം ജൂബിലി ഘോഷയാത്ര നടന്നു. പിന്നിട്ട എഴുപത്തിയഞ്ചുവർഷത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രവും സമരവഴികളും വിളംബരം ചെയ്യുന്ന ഘോഷയാത്രയിൽ നിരവധി നിശ്ചലദൃശ്യങ്ങളും അവതരിപ്പിച്ചു. വിളക്കുംതറ മൈതാനത്ത്‌ നിന്ന്‌ തുടങ്ങി കാൽടെക്സ് പരിസരത്ത് സമാപിച്ചു. കേന്ദ്രീകരിച്ച പ്രകടനം ഒഴിവാക്കിയിരുന്നു. തുടർന്നുനടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി അബ്ദുൾറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. എസ്.മുഹമ്മദ് അധ്യക്ഷനായിരുന്നു. ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ.വി.മുഹമ്മദലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96634/muslim-league-leaders)