---
title: "ഇരുകാലുകളും തളർന്നെങ്കിലും ജീവിതത്തിൽ തളരാതെ തളിപ്പറമ്പ് ഫെസ്റ്റിൽ സ്വന്തമായുണ്ടാക്കിയ ഉത്പന്നങ്ങളുമായി സീനത്ത്"
english_title: "seenath at thalipparamb fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96622/seenath-at-thalipparamb-fest"
published_at: "2023-02-13T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e9b9be057d9_news-card.jpg"
keywords: []
---

# ഇരുകാലുകളും തളർന്നെങ്കിലും ജീവിതത്തിൽ തളരാതെ തളിപ്പറമ്പ് ഫെസ്റ്റിൽ സ്വന്തമായുണ്ടാക്കിയ ഉത്പന്നങ്ങളുമായി സീനത്ത്

> **Lead Summary:** **തളിപ്പറമ്പ് : **ശരീരത്തിന്റെ അവശതകളെല്ലാം മറച്ചുവെച്ച് സ്വന്തമായി നിർമ്മിച്ച വിത്തു പേനയും കുടയും സോപ്പുമായി വീൽചെയറിൽ തളിപ്പറമ്പ് ഫെസ്റ്റിൽ ഇരിക്കുമ്പോഴും സീനത്തിന്റെ ചുണ്ടിൽ നിറ പുഞ്ചിരിയാണ്. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നെങ്കിലും ജീവിതത്തിൽ തളരാൻ സീനത്തിന് മനസ്സില്ല. വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിച്ച് ഉമ്മയ്ക്കും സഹോദരനും തുണയാവുകയാണ് ഈ മുപ്പത്തഞ്ചുകാരി. വയ്യായ്മകളിൽ ഇടറാതെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന സീനത്ത് പ്രതീക്ഷയുടെയും ഒപ്പം തന്നെ അതിജീവനത്തിന്റെയും സന്ദേശം പകരുന്നു.

## Article Content

**തളിപ്പറമ്പ് : **ശരീരത്തിന്റെ അവശതകളെല്ലാം മറച്ചുവെച്ച് സ്വന്തമായി നിർമ്മിച്ച വിത്തു പേനയും കുടയും സോപ്പുമായി വീൽചെയറിൽ തളിപ്പറമ്പ് ഫെസ്റ്റിൽ ഇരിക്കുമ്പോഴും സീനത്തിന്റെ ചുണ്ടിൽ നിറ പുഞ്ചിരിയാണ്. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നെങ്കിലും ജീവിതത്തിൽ തളരാൻ സീനത്തിന് മനസ്സില്ല. വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിച്ച് ഉമ്മയ്ക്കും സഹോദരനും തുണയാവുകയാണ് ഈ മുപ്പത്തഞ്ചുകാരി. വയ്യായ്മകളിൽ ഇടറാതെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന സീനത്ത് പ്രതീക്ഷയുടെയും ഒപ്പം തന്നെ അതിജീവനത്തിന്റെയും സന്ദേശം പകരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96622/seenath-at-thalipparamb-fest)