---
title: "മുടിക്കാനത്തും കാരക്കുണ്ടിലും വൻ തീ പിടിത്തം"
english_title: "Mudikkanam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96419/mudikkanam"
published_at: "2023-02-11T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7cd0bb7782_IMG-20230211-WA0071.jpg"
keywords: []
---

# മുടിക്കാനത്തും കാരക്കുണ്ടിലും വൻ തീ പിടിത്തം

> **Lead Summary:**  രാവിലെ 9.30 മുതൽ കാരക്കുണ്ടിലെ ഏറോസിസ്കോളേജിന്റ പരിസരത്താണ് ആദ്യം തീ കണ്ടത്. പിന്നീട് ഏകദേശം 50 ഏക്കർ സ്ഥലത്തേക്ക് തീ വ്യാപിച്ചു .പുല്ലിനും കാടിനും വിറകിനും കൂടിയിട്ട ഉണങ്ങിയ മരത്തിനും തീ പിടിച്ചു.കാറ്റ് ഉണ്ടായതിനാൽ തീപെട്ടെന്ന് വ്യാപിച്ചു.സാമൂഹ്യ ദ്രോഹികൾ കരുതി കൂട്ടി തീയിടുന്നതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അഗ്നി രക്ഷാ സേനയുടെ വാഹനത്തിന് എത്താൻ സാധിക്കാത്ത സ്ഥലത്താണ് കൂടുതലും തീ പിടിത്തം ഉണ്ടായത്. വാഹനം എത്തുന്ന സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്തു. മറ്റിടങ്ങളിൽ ബക്കറ്റിൽ വെള്ളം കോരി ഒഴിച്ചും പച്ചിലകമ്പ് വെട്ടി എടുത്ത് അടിച്ചും മൂന്ന് മണിയോടെ തീക്കെടുത്തി. ഉച്ചക്ക് ഒരു മണിയോടെ മുടിക്കാനത്ത് അംഗൻവാടിക്ക് സമീപത്തെ ഉദ്ദേശം 10 ഏക്കർ സ്ഥലത്തെ അക്കേഷ്യ മരത്തോട്ടവും അതിലെ അടിക്കാട്ടും കത്തിനശിച്ചു. വാഹനങ്ങൾക്ക് എത്താൻ സാഭിക്കാത്ത സ്ഥലത്താണ് തീപിടിച്ചത് .2.30 മണിയോടെ തീയണച്ചു. മുടിക്കാനത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും.കാരക്കുണ്ടിൽ സ്വകാര്യ വെക്തിയുടെയും മിച്ചഭൂമിയുമാണ്. ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ Kv സഹദേവൻ, ഗ്രേഡ് സീനിയർ ഫയർ & റെസ്ക്യു ഓഫീസർ pv ദയാൽ എന്നിവരുടെ നേത്യത്വത്തിലാണ് തീക്കെടുത്തിയത്.

## Article Content

 രാവിലെ 9.30 മുതൽ കാരക്കുണ്ടിലെ ഏറോസിസ്കോളേജിന്റ പരിസരത്താണ് ആദ്യം തീ കണ്ടത്. പിന്നീട് ഏകദേശം 50 ഏക്കർ സ്ഥലത്തേക്ക് തീ വ്യാപിച്ചു .പുല്ലിനും കാടിനും വിറകിനും കൂടിയിട്ട ഉണങ്ങിയ മരത്തിനും തീ പിടിച്ചു.കാറ്റ് ഉണ്ടായതിനാൽ തീപെട്ടെന്ന് വ്യാപിച്ചു.സാമൂഹ്യ ദ്രോഹികൾ കരുതി കൂട്ടി തീയിടുന്നതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അഗ്നി രക്ഷാ സേനയുടെ വാഹനത്തിന് എത്താൻ സാധിക്കാത്ത സ്ഥലത്താണ് കൂടുതലും തീ പിടിത്തം ഉണ്ടായത്. വാഹനം എത്തുന്ന സ്ഥലങ്ങളിൽ വെള്ളം പമ്പ് ചെയ്തു. മറ്റിടങ്ങളിൽ ബക്കറ്റിൽ വെള്ളം കോരി ഒഴിച്ചും പച്ചിലകമ്പ് വെട്ടി എടുത്ത് അടിച്ചും മൂന്ന് മണിയോടെ തീക്കെടുത്തി. ഉച്ചക്ക് ഒരു മണിയോടെ മുടിക്കാനത്ത് അംഗൻവാടിക്ക് സമീപത്തെ ഉദ്ദേശം 10 ഏക്കർ സ്ഥലത്തെ അക്കേഷ്യ മരത്തോട്ടവും അതിലെ അടിക്കാട്ടും കത്തിനശിച്ചു. വാഹനങ്ങൾക്ക് എത്താൻ സാഭിക്കാത്ത സ്ഥലത്താണ് തീപിടിച്ചത് .2.30 മണിയോടെ തീയണച്ചു. മുടിക്കാനത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും.കാരക്കുണ്ടിൽ സ്വകാര്യ വെക്തിയുടെയും മിച്ചഭൂമിയുമാണ്. ഗ്രേഡ് അസി: സ്റ്റേഷൻ ഓഫീസർ Kv സഹദേവൻ, ഗ്രേഡ് സീനിയർ ഫയർ & റെസ്ക്യു ഓഫീസർ pv ദയാൽ എന്നിവരുടെ നേത്യത്വത്തിലാണ് തീക്കെടുത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96419/mudikkanam)