---
title: "ബാങ്ക് അക്കൗണ്ട് അപ്ഡേഷൻ, മൊബൈൽ ഫോണിൽ വന്ന വ്യാജ ലിങ്ക് ഓപ്പൺ ചെയ്തപ്പോൾ യുവതിക്ക് നഷ്ട്ടമായത് ഒരു ലക്ഷത്തോളം രൂപ"
english_title: "fake link"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96367/fake-link"
published_at: "2023-02-11T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e794acc0d5e_download_(1).jfif"
keywords: []
---

# ബാങ്ക് അക്കൗണ്ട് അപ്ഡേഷൻ, മൊബൈൽ ഫോണിൽ വന്ന വ്യാജ ലിങ്ക് ഓപ്പൺ ചെയ്തപ്പോൾ യുവതിക്ക് നഷ്ട്ടമായത് ഒരു ലക്ഷത്തോളം രൂപ

> **Lead Summary:** **പയ്യന്നൂർ: **ബേങ്ക് അക്കൗണ്ട് അപ്പ്ഡേറ്റ് ചെയ്യാൻ നിർദേശിച്ചു കൊണ്ട് മൊബെൽ ഫോണിൽ വന്ന വ്യാജ ലിങ്കില്‍ സ്പർശിച്ച യുവതിക്ക് അക്കൗണ്ടിൽ നിന്ന് 99,999 രൂപ നഷ്ടമായി. പയ്യന്നൂർ മമ്പലം സ്വദേശിനി ദീപയുടെ പണമാണ് നഷ്ടമായത്. ഇക്കഴിഞ്ഞ നവംബർ 29നാണ് സംഭവം.എസ്.ബി.ഐ.യുടെ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനായി ഫോണിൽ വന്ന വ്യാജ ലിങ്കിൽ ഒ.ടി പി.ഉൾപ്പെടെ നൽകിയതോടെയാണ്ബേങ്ക് അക്കൗണ്ടില്‍നിന്നും 99,999 രൂപ നഷ്ടമായത്. പണം നഷ്ടമായതോടെ യുവതി ബേങ്കിൽ പരാതി പറഞ്ഞിരുന്നുവെങ്കിലും ഫലമില്ലാതായപ്പോഴാണ് പരാതിയുമായി പോലീസിലെത്തിയത് .പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**പയ്യന്നൂർ: **ബേങ്ക് അക്കൗണ്ട് അപ്പ്ഡേറ്റ് ചെയ്യാൻ നിർദേശിച്ചു കൊണ്ട് മൊബെൽ ഫോണിൽ വന്ന വ്യാജ ലിങ്കില്‍ സ്പർശിച്ച യുവതിക്ക് അക്കൗണ്ടിൽ നിന്ന് 99,999 രൂപ നഷ്ടമായി. പയ്യന്നൂർ മമ്പലം സ്വദേശിനി ദീപയുടെ പണമാണ് നഷ്ടമായത്. ഇക്കഴിഞ്ഞ നവംബർ 29നാണ് സംഭവം.എസ്.ബി.ഐ.യുടെ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനായി ഫോണിൽ വന്ന വ്യാജ ലിങ്കിൽ ഒ.ടി പി.ഉൾപ്പെടെ നൽകിയതോടെയാണ്ബേങ്ക് അക്കൗണ്ടില്‍നിന്നും 99,999 രൂപ നഷ്ടമായത്. പണം നഷ്ടമായതോടെ യുവതി ബേങ്കിൽ പരാതി പറഞ്ഞിരുന്നുവെങ്കിലും ഫലമില്ലാതായപ്പോഴാണ് പരാതിയുമായി പോലീസിലെത്തിയത് .പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96367/fake-link)