---
title: "യുവാവിനെ കാണാതായി: ബൈക്ക് വളപട്ടണം പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ"
english_title: "missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96366/missing"
published_at: "2023-02-11T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e7941978453_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# യുവാവിനെ കാണാതായി: ബൈക്ക് വളപട്ടണം പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ

> **Lead Summary:** **വളപട്ടണം: **യുവാവിനെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി. വളപട്ടണം മന്നയിലെ ബാലചന്ദ്രൻ്റെ മകൻ ഹിരണിനെയാണ് കാണാതായത്. തെരച്ചിൽ നടത്തിയ ബന്ധുക്കളും പോലീസും യുവാവിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.59.ഇ.5038 നമ്പർ ബൈക്ക് ദേശീയപാതയിൽ വളപട്ടണം പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് യുവാവിനെ കാണാതായത്.തുടർന്ന് ബന്ധുക്കൾ വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് ബൈക്ക് ഉപേക്ഷിച്ച നിലയിൽ വളപട്ടണം പാലത്തിന് സമീപത്തായി കണ്ടെത്തിയത്. പോലീസ് തെരച്ചിൽ ഊർജിതമാക്കി.

## Article Content

**വളപട്ടണം: **യുവാവിനെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി. വളപട്ടണം മന്നയിലെ ബാലചന്ദ്രൻ്റെ മകൻ ഹിരണിനെയാണ് കാണാതായത്. തെരച്ചിൽ നടത്തിയ ബന്ധുക്കളും പോലീസും യുവാവിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.59.ഇ.5038 നമ്പർ ബൈക്ക് ദേശീയപാതയിൽ വളപട്ടണം പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് യുവാവിനെ കാണാതായത്.തുടർന്ന് ബന്ധുക്കൾ വളപട്ടണം പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് ബൈക്ക് ഉപേക്ഷിച്ച നിലയിൽ വളപട്ടണം പാലത്തിന് സമീപത്തായി കണ്ടെത്തിയത്. പോലീസ് തെരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96366/missing)