---
title: "ഇന്ധന നികുതി; തളിപ്പറമ്പിൽ മുസ്ലിം ലീഗ് പ്രതിഷേധം"
english_title: "Fuel tax; Muslim League protests in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9636/fuel-tax-muslim-league-protests-in-taliparamba"
published_at: "2021-11-09T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a0ce8d32f3_site banner-Recovered.jpg"
keywords: []
---

# ഇന്ധന നികുതി; തളിപ്പറമ്പിൽ മുസ്ലിം ലീഗ് പ്രതിഷേധം

> **Lead Summary:** **തളിപ്പറമ്പ:** കേന്ദ്ര-കേരള സർക്കാരുകളുടെ ഇന്ധന നികുതി കൊള്ളക്കെതിരെയും ജനദ്രോഹ നടപടികൾക്കെതിരെയും മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പ നഗരത്തിൽ പ്രതിഷേധ പ്രകടനവും ടൗൺ സ്ക്വയറിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ:** കേന്ദ്ര-കേരള സർക്കാരുകളുടെ ഇന്ധന നികുതി കൊള്ളക്കെതിരെയും ജനദ്രോഹ നടപടികൾക്കെതിരെയും മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി തളിപ്പറമ്പ നഗരത്തിൽ പ്രതിഷേധ പ്രകടനവും ടൗൺ സ്ക്വയറിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് കൊടിയിൽ സലീമി ൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.പി.എ.റഹീം ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാൽ യൂത്ത് ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.സുബൈർ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.സി.നസീർ, കെ.വി.അബൂബക്കർ ഹാജി, ഉസ്മാൻ കൊമ്മച്ചി, എസ്.ആലി, നാസർ ഹൈവേ, സഫ്വാൻ കുറ്റിക്കോൽ, പി.എ.വി.ഷഫീഖ്, എ.പി.അബ്ദുൾ ഖാദർ, കെ.പി.മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയവർ സംസാരിച്ചു. പി.പി.മുഹമ്മദ് നിസാർ സ്വാഗതവും സി.പി.ഖാദർ ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9636/fuel-tax-muslim-league-protests-in-taliparamba)