---
title: "തളിപ്പറമ്പ് നഗരസഭ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നാളെ"
english_title: "Taliparamba Municipal Corporation front office inauguration tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9633/taliparamba-municipal-corporation-front-office-inauguration-tomorrow"
published_at: "2021-11-09T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a05cd0ead0_news-card,,.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നാളെ

> **Lead Summary:** തളിപ്പറമ്പ് നഗരസഭയിൽ പുതുതായി പണിത ഫ്രണ്ട് ഓഫീസ് നാളെ (10 11 2021 ബുധനാഴ്ച)നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും.വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും.

## Article Content

തളിപ്പറമ്പ് നഗരസഭയിൽ പുതുതായി പണിത ഫ്രണ്ട് ഓഫീസ് നാളെ (10 11 2021 ബുധനാഴ്ച)നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും.വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അദ്ധ്യക്ഷത വഹിക്കും.

650 എം സ്ക്വയറിൽ നിർമ്മിച്ച ഓഫീസിൽ എല്ലാ സേവനങ്ങൾക്കും പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. കൗൺസിലർമാർക്കും ഇരിപ്പിടമുണ്ട്. പൊതു ജനങ്ങൾക്ക് പെട്ടെന്ന് ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.

80 ലക്ഷം രൂപയാണ് ചെലവ്. നേരത്തെ ഉണ്ടായിരുന്ന ഓഫീസ് പൊളിച്ചു നീക്കിയും മാറ്റം വരുത്തിയും ആണ് ഫ്രൻ്റ് ഓഫീസ് നിർമ്മാണം നടത്തിയത്.

     പൊതുമേഖലാ സ്ഥാപനമായ കാഡ്കോയെയാണ് മനോഹരമായ ഫർണിച്ചറുകൾ ഒരുക്കിയിട്ടുളളത്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിനും , റവന്യൂ ഡിപ്പാർട്ട്മെന്റിനും പുറമേ ജനറൽ സെക്ഷനും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫ്രൻ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിട്ടുള്ളത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9633/taliparamba-municipal-corporation-front-office-inauguration-tomorrow)