---
title: "തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മുഴുവൻ അനാദി ചുമട്ടുതൊഴിലാളികളും പണിമുടക്കി, വീണ്ടും തർക്കം"
english_title: " Anadi porters strik"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96327/anadi-porters-strik"
published_at: "2023-02-11T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e76ba20629b_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മുഴുവൻ അനാദി ചുമട്ടുതൊഴിലാളികളും പണിമുടക്കി, വീണ്ടും തർക്കം

> **Lead Summary:** തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള തർക്കം വീണ്ടും. കഴിഞ്ഞമാസം മാർക്കറ്റിലെ വ്യാപാരിയായ ഇസഹാക്കിന് ചുമട്ടുതൊഴിലാളികളായ സൈഫുവിന്റെയും സഹോദരന്റെയും മർദ്ദനമേറ്റതിനെ തുടർന്ന് ഇരുവരെയും ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. പ്രകടനവും നടത്തിയിരുന്നു. അന്നത്തെ പ്രശ്നത്തിനുശേഷം 10 ദിവസം സൈഫുവിനെ ജോലിയിൽ നിന്നും മാറ്റി നിർത്തി എന്നും ഇനി മാറ്റി നിർത്താനാകില്ലെന്നുമായിരുന്നു തൊഴിലാളികളുടെ വാദം. 4 കടകളിൽ സൈഫു ജോലിക്ക് എത്തിയെങ്കിലും ജോലി നൽകാൻ വ്യാപാരികൾ വിസമ്മതിച്ചതിന്നാൽ മാർക്കറ്റ് റോഡിലെ മുഴുവൻ അനാദി ചുമട്ട് തൊഴിലാളികളും പണിമുടക്കി. സംഘർഷ സാധ്യതയുണ്ടെന്ന് വിവരത്തെ തുടർന്ന് രാവിലെ മുതൽ അഡീഷണൽ എസ്ഐമാരായ രഘുനാഥ്, ബാബു അക്കരെ എന്നിവരെ സ്ഥലത്ത് നിയോഗിച്ചിരുന്നു. വ്യാപാരി നേതാക്കളായ കെ എസ്സ് റിയാസും വി താജുദ്ദീനും സ്ഥലത്തെത്തി. പോലീസ് സ്റ്റേഷനിൽ വ്യാപാരി പ്രതിനിധികളെയും ചുമട്ടുതൊഴിലാളി പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിപ്പിച്ചു. സിയായി എ വി ദിനേശൻ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും പരാചയപ്പെട്ടു. തുടർന്ന് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന് ഇരുവിഭാഗവും പരാതി നൽകിയിരുന്നു. അതിൽ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സൈഫു ജോലിയിൽ നിന്നും മാറി നിൽക്കണമെന്ന് തീരുമാനമാനത്തിൽ ചർച്ച അവസാനിപ്പിച്ചു. ബാക്കി തീരുമാനങ്ങൾ ബോർഡ്‌ ചർച്ചയിൽ ഉണ്ടാകുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി വി താജുദ്ദീൻ അറിയിച്ചു

## Article Content

തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള തർക്കം വീണ്ടും. കഴിഞ്ഞമാസം മാർക്കറ്റിലെ വ്യാപാരിയായ ഇസഹാക്കിന് ചുമട്ടുതൊഴിലാളികളായ സൈഫുവിന്റെയും സഹോദരന്റെയും മർദ്ദനമേറ്റതിനെ തുടർന്ന് ഇരുവരെയും ജോലിയിൽ നിന്നും മാറ്റി നിർത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. പ്രകടനവും നടത്തിയിരുന്നു. അന്നത്തെ പ്രശ്നത്തിനുശേഷം 10 ദിവസം സൈഫുവിനെ ജോലിയിൽ നിന്നും മാറ്റി നിർത്തി എന്നും ഇനി മാറ്റി നിർത്താനാകില്ലെന്നുമായിരുന്നു തൊഴിലാളികളുടെ വാദം. 4 കടകളിൽ സൈഫു ജോലിക്ക് എത്തിയെങ്കിലും ജോലി നൽകാൻ വ്യാപാരികൾ വിസമ്മതിച്ചതിന്നാൽ മാർക്കറ്റ് റോഡിലെ മുഴുവൻ അനാദി ചുമട്ട് തൊഴിലാളികളും പണിമുടക്കി. സംഘർഷ സാധ്യതയുണ്ടെന്ന് വിവരത്തെ തുടർന്ന് രാവിലെ മുതൽ അഡീഷണൽ എസ്ഐമാരായ രഘുനാഥ്, ബാബു അക്കരെ എന്നിവരെ സ്ഥലത്ത് നിയോഗിച്ചിരുന്നു. വ്യാപാരി നേതാക്കളായ കെ എസ്സ് റിയാസും വി താജുദ്ദീനും സ്ഥലത്തെത്തി. പോലീസ് സ്റ്റേഷനിൽ വ്യാപാരി പ്രതിനിധികളെയും ചുമട്ടുതൊഴിലാളി പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിപ്പിച്ചു. സിയായി എ വി ദിനേശൻ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും പരാചയപ്പെട്ടു. തുടർന്ന് ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന് ഇരുവിഭാഗവും പരാതി നൽകിയിരുന്നു. അതിൽ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സൈഫു ജോലിയിൽ നിന്നും മാറി നിൽക്കണമെന്ന് തീരുമാനമാനത്തിൽ ചർച്ച അവസാനിപ്പിച്ചു. ബാക്കി തീരുമാനങ്ങൾ ബോർഡ്‌ ചർച്ചയിൽ ഉണ്ടാകുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി വി താജുദ്ദീൻ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96327/anadi-porters-strik)