---
title: "കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ അന്വേഷണം"
english_title: "suiside case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96238/suiside-case"
published_at: "2023-02-11T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e715323ca86_images.jfif"
keywords: []
---

# കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികക്കെതിരെ അന്വേഷണം

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണത്തിൽ അധ്യാപികയ്ക്കെതിരെ അന്വേഷണം. അധ്യാപികയാണ് തൻറെ മരണത്തിന് ഉത്തരവാദി എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് പതിമൂന്നുകാരി ജീവനൊടുക്കിയത്. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് മരിച്ചത്. പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് റിയയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. പെരളശ്ശേരി ഹയർ സെക്കൻററി സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് പരാതി. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ചക്കരക്കൽ പൊലീസിൻ്റെ നിഗമനം. ടീച്ചറുടെ മൊഴി എടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മരണത്തിൽ അധ്യാപികയ്ക്കെതിരെ അന്വേഷണം. അധ്യാപികയാണ് തൻറെ മരണത്തിന് ഉത്തരവാദി എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമാണ് പതിമൂന്നുകാരി ജീവനൊടുക്കിയത്. ഐവർ കുളം സ്വപ്നക്കൂട് പ്രവീണിന്റെ മകൾ റിയ പ്രവീൺ ആണ് മരിച്ചത്. പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ അധ്യാപികയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് റിയയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. പെരളശ്ശേരി ഹയർ സെക്കൻററി സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് പരാതി. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ചക്കരക്കൽ പൊലീസിൻ്റെ നിഗമനം. ടീച്ചറുടെ മൊഴി എടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96238/suiside-case)