---
title: "133 കിലോ ചന്ദനവുമായി 3 പേര്‍ തളിപ്പറമ്പ വനം വകുപ്പിന്റെ പിടിയില്‍; പിടിയിലായത് വെള്ളോറ സ്വദേശികള്‍"
english_title: " Taliparamba Forest Department nabs 3 persons with 133 kg sandalwood"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9621/taliparamba-forest-department-nabs-3-persons-with-133-kg-sandalwood"
published_at: "2021-11-09T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6189fe08b7ec4_chandanamm.jpg"
keywords: []
---

# 133 കിലോ ചന്ദനവുമായി 3 പേര്‍ തളിപ്പറമ്പ വനം വകുപ്പിന്റെ പിടിയില്‍; പിടിയിലായത് വെള്ളോറ സ്വദേശികള്‍

> **Lead Summary:** തളിപ്പറമ്പ്: 133 കിലോ മരവുമായി മൂന്നുപേർ തളിപ്പറമ്പ് വനംവകുപ്പിനെ പിടിയിലായി. വെള്ളയിലെ ഗോപാലകൃഷ്ണൻ , കെ പ്രദീപൻ , ബിനേഷ് കുമാർ എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി രതീശൻ അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ്: 133 കിലോ മരവുമായി മൂന്നുപേർ തളിപ്പറമ്പ് വനംവകുപ്പിനെ പിടിയിലായി. വെള്ളയിലെ ഗോപാലകൃഷ്ണൻ , കെ പ്രദീപൻ , ബിനേഷ് കുമാർ എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി രതീശൻ അറസ്റ്റ് ചെയ്തത്.

20 ലക്ഷം രൂപയോളം വിലവരുന്ന ചന്ദന മരത്തോട് ഒപ്പം ഇവർ എത്തിയ രണ്ട് ബൈക്കുകളും വനംവകുപ്പ് അധികൃതർ പിടിച്ചെടുത്തു. ഇന്നലെ പെരുമ്പടവ് തലവിൽ വിളയാർക്കോട് ചന്ദന മരങ്ങൾ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ നാട്ടുകാരുടെ പിടിയിലായത്.

പെരുവാമ്പ സ്വദേശി നസീർ എന്നയാളാണ് ഇവരിൽനിന്ന് ചന്ദനം വാങ്ങി സൂക്ഷിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ചെത്തിമിനുക്കിയ116 കിലോയും ചെത്താത്ത 17 കിലോ ചന്ദനവും പിടിച്ചത്.

വിളയാര്‍ക്കോട് പ്രദേശത്തെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഇവരെ കുടുക്കിയത്. ഇന്നലെ ഉച്ചക്ക് നാട്ടുകാര്‍ എത്തിയതോടെ ഇവിടെയുണ്ടായിരുന്ന ഷിബു സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇവരുടെ പിന്നില്‍ ഒരു വലിയ സംഘം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളില്‍ നിന്ന് ചന്ദനം മോഷ്ടിക്കുന്നത് ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരെ ചോദ്യംചെയ്തുവരികയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9621/taliparamba-forest-department-nabs-3-persons-with-133-kg-sandalwood)