---
title: "വീട്ടിൽ വെച്ചും വയലിൽ വെച്ചും ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്"
english_title: "fox "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/96062/fox"
published_at: "2023-02-10T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5f36575fa5_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# വീട്ടിൽ വെച്ചും വയലിൽ വെച്ചും ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. കുറ്റ്യാട്ടൂര്‍ പള്ളിമുക്കിലെ മൊയ്തീന്‍ കുട്ടി , പാവന്നൂര്‍ മൊട്ടയിലെ ലത എന്നിവര്‍ക്കാണ് ഇന്നലെ ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. മൊയ്തീന്‍ കുട്ടിക്ക് വീട്ടില്‍ വച്ചും ലതക്ക് വയലില്‍ വച്ചുമാണ് കടിയേറ്റത്. ഒട്ടേറെ മൃഗങ്ങള്‍ക്കും തെരുവ് നായകള്‍ക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്. ഇതുമൂലം ആളുകള്‍ ഭീതിയിലാണ്. ഒരാഴ്ച മുന്‍പും താറാവ്, നായകള്‍ എന്നിവക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റിരുന്നു. കുറ്റ്യാട്ടൂരിന്റെ പല ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്നും, അധികൃതര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാർ ആണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

## Article Content

ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. കുറ്റ്യാട്ടൂര്‍ പള്ളിമുക്കിലെ മൊയ്തീന്‍ കുട്ടി , പാവന്നൂര്‍ മൊട്ടയിലെ ലത എന്നിവര്‍ക്കാണ് ഇന്നലെ ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. മൊയ്തീന്‍ കുട്ടിക്ക് വീട്ടില്‍ വച്ചും ലതക്ക് വയലില്‍ വച്ചുമാണ് കടിയേറ്റത്. ഒട്ടേറെ മൃഗങ്ങള്‍ക്കും തെരുവ് നായകള്‍ക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്. ഇതുമൂലം ആളുകള്‍ ഭീതിയിലാണ്. ഒരാഴ്ച മുന്‍പും താറാവ്, നായകള്‍ എന്നിവക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റിരുന്നു. കുറ്റ്യാട്ടൂരിന്റെ പല ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്നും, അധികൃതര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാർ ആണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/96062/fox)