---
title: "ടി നസറുദ്ദീൻ അനുസ്മരണത്തോടനുബന്ധിച്ച് രക്തദാന സേന രൂപീകരിക്കും: യൂത്ത് വിംഗ് കണ്ണൂർ"
english_title: "youth wing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95813/youth-wing"
published_at: "2023-02-09T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e4905d4507d_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# ടി നസറുദ്ദീൻ അനുസ്മരണത്തോടനുബന്ധിച്ച് രക്തദാന സേന രൂപീകരിക്കും: യൂത്ത് വിംഗ് കണ്ണൂർ

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ഏകോപന സമിതിയും യൂത്ത് വിങ്ങും ഫെബ്രുവരി 10 ടി.നസീറുദ്ധീൻ ദിനമായി ആചരിക്കുകയാണ് ഏകോപന സമിതിയുടെ സ്ഥാപക നേതാവും സംഘടനയെ ദീർഘകാലം നയിക്കുകയും ശക്തിപ്പെടുത്തുകയും വ്യാപാരി സമൂഹത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത അമരക്കാരനായിരുന്നു ടി നസറുദ്ദീൻ. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം പൂർത്തീകരിക്കുകയാണ്. സംസ്ഥാനത്തുടനീളം എല്ലാ ജില്ലയിലും സാമൂഹിക സാംസ്കാരിക സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സ്മരണക്കായി നടത്തുകയാണ്. കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 10 മുതൽ സേവന സാന്ത്വന വാരം ആയി ആചരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ മുഴുവൻ യൂത്ത് വിംഗ് യൂണിറ്റുകളിലും രക്തദാന സേന രൂപീകരിക്കാൻ കമ്മിറ്റി തീരുമാനിച്ചു. വിവിധതരത്തിലുള്ള ജീവകാരുണ്യ സാമൂഹിക പ്രവർത്തന സേവനം നടത്താനും ഫെബ്രുവരി 10ന് എല്ലാ വ്യാപാര ഭവനിലും ടി. നസീറുദ്ധീൻ അനുസ്മരണം നടത്താനും തീരുമാനിച്ചു. കണ്ണൂർ ജില്ലാ വ്യാപാര ഭവനിൽ ചേർന്ന യൂത്ത് വിങ് നേതൃ യോഗ ത്തിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. എസ് റിയാസ് അധ്യക്ഷത വഹിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് വിങ് കോഡിനേറ്റർ വി പി സുമിത്രൻ പദ്ധതിയുടെ വിഷയാവതരണം നടത്തി .യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി ടി ബിജു സ്വാഗതവും ജില്ലാ ട്രഷറർ നാസർ നന്ദിയും പറഞ്ഞു.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ഏകോപന സമിതിയും യൂത്ത് വിങ്ങും ഫെബ്രുവരി 10 ടി.നസീറുദ്ധീൻ ദിനമായി ആചരിക്കുകയാണ് ഏകോപന സമിതിയുടെ സ്ഥാപക നേതാവും സംഘടനയെ ദീർഘകാലം നയിക്കുകയും ശക്തിപ്പെടുത്തുകയും വ്യാപാരി സമൂഹത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത അമരക്കാരനായിരുന്നു ടി നസറുദ്ദീൻ. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം പൂർത്തീകരിക്കുകയാണ്. സംസ്ഥാനത്തുടനീളം എല്ലാ ജില്ലയിലും സാമൂഹിക സാംസ്കാരിക സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സ്മരണക്കായി നടത്തുകയാണ്. കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 10 മുതൽ സേവന സാന്ത്വന വാരം ആയി ആചരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ മുഴുവൻ യൂത്ത് വിംഗ് യൂണിറ്റുകളിലും രക്തദാന സേന രൂപീകരിക്കാൻ കമ്മിറ്റി തീരുമാനിച്ചു. വിവിധതരത്തിലുള്ള ജീവകാരുണ്യ സാമൂഹിക പ്രവർത്തന സേവനം നടത്താനും ഫെബ്രുവരി 10ന് എല്ലാ വ്യാപാര ഭവനിലും ടി. നസീറുദ്ധീൻ അനുസ്മരണം നടത്താനും തീരുമാനിച്ചു. കണ്ണൂർ ജില്ലാ വ്യാപാര ഭവനിൽ ചേർന്ന യൂത്ത് വിങ് നേതൃ യോഗ ത്തിൽ യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. എസ് റിയാസ് അധ്യക്ഷത വഹിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് വിങ് കോഡിനേറ്റർ വി പി സുമിത്രൻ പദ്ധതിയുടെ വിഷയാവതരണം നടത്തി .യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി ടി ബിജു സ്വാഗതവും ജില്ലാ ട്രഷറർ നാസർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95813/youth-wing)