---
title: "ഹോട്ടലിൽ കയറി അതിക്രമം: ബസ് കണ്ടക്ടർക്കെതിരെ കേസ്"
english_title: "case against bus conductor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95811/case-against-bus-conductor"
published_at: "2023-02-09T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e48d9c2f485_1.jfif"
keywords: []
---

# ഹോട്ടലിൽ കയറി അതിക്രമം: ബസ് കണ്ടക്ടർക്കെതിരെ കേസ്

> **Lead Summary:** പന്നിയൂരിൽ പി പി രാജന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ അതിക്രമിച്ചു കയറി വെള്ളത്തിന്റെ പൈപ്പ് ലൈൻ പൊട്ടിക്കുകയും ബോർഡിനും മീറ്റർ ബോക്സിനും കേടുപാട് വരുത്തുകയും ഗ്ലാസിന്റെ ഷോക്കേഴ്സ് നശിപ്പിക്കുകയും ഗ്രാനൈറ്റ് പൊട്ടിക്കുകയും ചെയ്തു എന്ന പരാതിയിൽ നടുവിൽ സ്വദേശിയായ ബസ് കണ്ടക്ടർ മനീഷിനെതിരെ കേസെടുത്തു. പൂമംഗലം-കാഞ്ഞിരങ്ങാട് റോഡില്‍ പൂംഗലത്ത് പ്രവർത്തിക്കുന്ന പാരഡൈസ് റസ്റ്റോറന്റിന് നേരെയാണ് 2022 ഡിസംബര്‍ 7 ന് രാത്രി 11.15 ന് അക്രമം നടന്നത്. രാജന് 25,000 രൂപയുടെ നാശനഷ്ടം വരുത്തി എന്നും പരാതിയിൽ പറയുന്നു.സി.സി. ടീവി ദൃശ്യ മുൾപ്പടെ പോലീസിൽ പരാതി നൽകി എങ്കിലും നപടി ഉണ്ടാകാത്തതിനെതുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

## Article Content

പന്നിയൂരിൽ പി പി രാജന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ അതിക്രമിച്ചു കയറി വെള്ളത്തിന്റെ പൈപ്പ് ലൈൻ പൊട്ടിക്കുകയും ബോർഡിനും മീറ്റർ ബോക്സിനും കേടുപാട് വരുത്തുകയും ഗ്ലാസിന്റെ ഷോക്കേഴ്സ് നശിപ്പിക്കുകയും ഗ്രാനൈറ്റ് പൊട്ടിക്കുകയും ചെയ്തു എന്ന പരാതിയിൽ നടുവിൽ സ്വദേശിയായ ബസ് കണ്ടക്ടർ മനീഷിനെതിരെ കേസെടുത്തു. പൂമംഗലം-കാഞ്ഞിരങ്ങാട് റോഡില്‍ പൂംഗലത്ത് പ്രവർത്തിക്കുന്ന പാരഡൈസ് റസ്റ്റോറന്റിന് നേരെയാണ് 2022 ഡിസംബര്‍ 7 ന് രാത്രി 11.15 ന് അക്രമം നടന്നത്. രാജന് 25,000 രൂപയുടെ നാശനഷ്ടം വരുത്തി എന്നും പരാതിയിൽ പറയുന്നു.സി.സി. ടീവി ദൃശ്യ മുൾപ്പടെ പോലീസിൽ പരാതി നൽകി എങ്കിലും നപടി ഉണ്ടാകാത്തതിനെതുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95811/case-against-bus-conductor)