---
title: "സ്ഥലം മാറിപ്പോകുന്ന തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണക്ക് യാത്രയപ്പ് നൽകി"
english_title: "sreerag krishna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95771/sreerag-krishna"
published_at: "2023-02-09T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e46f4d7660a_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സ്ഥലം മാറിപ്പോകുന്ന തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണക്ക് യാത്രയപ്പ് നൽകി

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും എറണാകുളം ജില്ലയിലെ പറവൂർ എക്സൈസ് സർക്കിൾ ഓഫീസിലേക്കാണ് സ്ഥലം മാറ്റം. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം രണ്ട് വർഷമായി തളിപ്പറമ്പ് സർക്കിൾ ഓഫീസിൽ ജോലി ചെയ്തു വരുന്നു. തളിപറമ്പ്, ശ്രീകണ്ഠപുരം ആലക്കോട് , പയ്യന്നൂർ എന്നീ എക്സൈസ് റേഞ്ച് ഓഫീസുകളുടെ മേലധികാരിയായിരുന്ന ഇദ്ദേഹം അബ്കാരി - എൻ.ഡി.പി എസ് കേസ്സുകൾ എടുക്കുന്നതിൽ നേതൃത്വം വഹിക്കുകയും 130 ഓളം കേസ്സുകൾക്ക് അന്തിമ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രമാദമായ തളിപറമ്പ് ബാർ ഹോട്ടലിലെ DJ പാർട്ടിക്കിടെയുണ്ടായ മയക്കുമരുന്ന് വേട്ടയിലെ പ്രതികൾക്ക് 10 വർഷം തടവ്ശിക്ഷ വാങ്ങി കൊടുക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ അന്വേഷണ മികവാണ്.

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും എറണാകുളം ജില്ലയിലെ പറവൂർ എക്സൈസ് സർക്കിൾ ഓഫീസിലേക്കാണ് സ്ഥലം മാറ്റം. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം രണ്ട് വർഷമായി തളിപ്പറമ്പ് സർക്കിൾ ഓഫീസിൽ ജോലി ചെയ്തു വരുന്നു. തളിപറമ്പ്, ശ്രീകണ്ഠപുരം ആലക്കോട് , പയ്യന്നൂർ എന്നീ എക്സൈസ് റേഞ്ച് ഓഫീസുകളുടെ മേലധികാരിയായിരുന്ന ഇദ്ദേഹം അബ്കാരി - എൻ.ഡി.പി എസ് കേസ്സുകൾ എടുക്കുന്നതിൽ നേതൃത്വം വഹിക്കുകയും 130 ഓളം കേസ്സുകൾക്ക് അന്തിമ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രമാദമായ തളിപറമ്പ് ബാർ ഹോട്ടലിലെ DJ പാർട്ടിക്കിടെയുണ്ടായ മയക്കുമരുന്ന് വേട്ടയിലെ പ്രതികൾക്ക് 10 വർഷം തടവ്ശിക്ഷ വാങ്ങി കൊടുക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ അന്വേഷണ മികവാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95771/sreerag-krishna)