---
title: "പുതിയങ്ങാടിയിൽ യുവാവ് കടല്‍ചുഴിയില്‍പെട്ട് മരിച്ചു."
english_title: "Young man has died in sea"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9576/young-man-has-died-in-sea"
published_at: "2021-11-08T21:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6189499de7689_IMG-20211108-WA0292.jpg"
keywords: []
---

# പുതിയങ്ങാടിയിൽ യുവാവ് കടല്‍ചുഴിയില്‍പെട്ട് മരിച്ചു.

> **Lead Summary:** പുതിയങ്ങാടി: ഫുട്‌ബോള്‍ കളിക്കിടയില്‍ കടലിലേക്ക് തെറിച്ച ബോള്‍ എടുക്കാന്‍ പോയ യുവാവ് ചുഴിയില്‍പെട്ട് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

## Article Content

പുതിയങ്ങാടി: ഫുട്‌ബോള്‍ കളിക്കിടയില്‍ കടലിലേക്ക് തെറിച്ച ബോള്‍ എടുക്കാന്‍ പോയ യുവാവ് ചുഴിയില്‍പെട്ട് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

പുതിയങ്ങാടി നീരോഴുക്കുചാല്‍ ബീച്ച്‌റോഡിലെ ഷാഫിയുടെ മകന്‍ കളത്തില്‍ അര്‍ഷിക്(24) ആണ് മരിച്ചത്. സുഹൃത്ത് സുനൈദിന്(24) പരിക്കേറ്റു.

ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

അര്‍ഷക്കിന്റെ മൃതദേഹം കകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പരിക്കേറ്റ സുനൈദ് അപകടനില തരണംചെയ്തിട്ടുണ്ട്.

പഞ്ചായത്തംഗം കെ.എം.അബ്ദുള്‍സമദിന്റെ നേതൃത്വത്തിലെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഉമ്മ: ആയിഷ. സഹോദരങ്ങൾ: ആഷിക്, റാഷിദ്, അർഷാദ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9576/young-man-has-died-in-sea)