---
title: "റാഗിംഗ്: സർ സയ്യിദ് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ"
english_title: "ragging"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95702/ragging"
published_at: "2023-02-08T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3b9fc83a3c_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# റാഗിംഗ്: സർ സയ്യിദ് കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്: **രണ്ട് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.എം.എം.സി വിദ്യാര്‍ത്ഥി എം.കെ.ആദില്‍ മുഹമ്മദിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഫിബ്രവരി 2 ന് രാത്രി എട്ടിന് സര്‍സയ്യിദ് കോളേജിന്റെ മാലിക് ദീനാര്‍ മെന്‍സ് ഹോസ്റ്റിലിലെ താമസക്കാരായ ടി.മുഹമ്മദ് യാസീന്‍, എം.പി.മുഹമ്മദ് റിയാസ് എന്നിവരെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കിയ പ്രതി മര്‍ദ്ദിക്കുകയും റാഗിങ്ങിന് വിധേയരാക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **രണ്ട് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനിരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ സീനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.എം.എം.സി വിദ്യാര്‍ത്ഥി എം.കെ.ആദില്‍ മുഹമ്മദിനെയാണ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ഫിബ്രവരി 2 ന് രാത്രി എട്ടിന് സര്‍സയ്യിദ് കോളേജിന്റെ മാലിക് ദീനാര്‍ മെന്‍സ് ഹോസ്റ്റിലിലെ താമസക്കാരായ ടി.മുഹമ്മദ് യാസീന്‍, എം.പി.മുഹമ്മദ് റിയാസ് എന്നിവരെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കിയ പ്രതി മര്‍ദ്ദിക്കുകയും റാഗിങ്ങിന് വിധേയരാക്കുകയും ചെയ്തുവെന്നാണ് പരാതി. പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95702/ragging)