---
title: "വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം അബ്ദുല്‍ കരീം ചേലേരിക്ക്"
english_title: "award for abdul kareem chelery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95701/award-for-abdul-kareem-chelery"
published_at: "2023-02-08T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e3b9993b4d0_news-card.jpg"
keywords: []
---

# വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം അബ്ദുല്‍ കരീം ചേലേരിക്ക്

> **Lead Summary:** **കണ്ണൂര്‍:** മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സ്മരണാര്‍ത്ഥം റിയാദ് കെ.എം.സി.സി കണ്ണൂര്‍ ജില്ലാകമ്മിറ്റിഏര്‍പ്പെടുത്തിയപ്രഥമകര്‍മശ്രേഷ്ഠ പുരസ്‌കാരം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരിക്ക്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിഅബ്ദുറഹ്‌മാന്‍കല്ലായിചെയര്‍മാനുംകെ.എന്‍.എഖാദര്‍, എം.സി വടകര, വി.കെ മുഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കണ്ണൂർ ജില്ലാ എംഎസ്എഫ് ജനറൽ സെക്രട്ടറി,മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി . എം എസ് എഫ് സംസ്ഥാന സെക്രട്ടറി ,ട്രഷറർ , കഴിഞ്ഞ ആറു വർഷമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്ന അബ്ദുൽ കരീം ചേലേരി മികച്ച സംഘാടകനും അറിയപ്പെടുന്ന പ്രഭാഷകനും ജീവകാരുണ്യ പ്രവർത്തകനുമാണ്. മുസ്ലിംലീഗിന്റെ കീഴിൽ പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്റർ ജനറൽ സെക്രട്ടറിയും യു.ഡി.എഫ് ജില്ലാ കൺവീനറും കൂടിയാണ് ചേലേരി. കഴിഞ്ഞ നാല്പതോളം വർഷമായി കണ്ണൂർ ജില്ലയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മത രംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹത്തിൻറെ പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് അബ്ദുൽ ഖാദർ മൗലവി സാഹിബിന്റെ നാമധേയത്തിലുള്ള ഈ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി. 13ന് മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയില്‍ വെച്ച് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം അബ്ദുല്‍ കരീം ചേലേരിക്ക് സമ്മാനിക്കുമെന്ന് റിയാദ് കെ.എം.സി.സി ജില്ലാ ഭാരവാഹികളായ മജീദ് പയ്യന്നൂര്‍, അന്‍വര്‍ വാരം, യഹ്ക്കൂബ് തില്ലങ്കേരി എന്നിവര്‍ അറിയിച്ചു.

## Article Content

**കണ്ണൂര്‍:** മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ സ്മരണാര്‍ത്ഥം റിയാദ് കെ.എം.സി.സി കണ്ണൂര്‍ ജില്ലാകമ്മിറ്റിഏര്‍പ്പെടുത്തിയപ്രഥമകര്‍മശ്രേഷ്ഠ പുരസ്‌കാരം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരിക്ക്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിഅബ്ദുറഹ്‌മാന്‍കല്ലായിചെയര്‍മാനുംകെ.എന്‍.എഖാദര്‍, എം.സി വടകര, വി.കെ മുഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കണ്ണൂർ ജില്ലാ എംഎസ്എഫ് ജനറൽ സെക്രട്ടറി,മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി . എം എസ് എഫ് സംസ്ഥാന സെക്രട്ടറി ,ട്രഷറർ , കഴിഞ്ഞ ആറു വർഷമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്ന അബ്ദുൽ കരീം ചേലേരി മികച്ച സംഘാടകനും അറിയപ്പെടുന്ന പ്രഭാഷകനും ജീവകാരുണ്യ പ്രവർത്തകനുമാണ്. മുസ്ലിംലീഗിന്റെ കീഴിൽ പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച് സെന്റർ ജനറൽ സെക്രട്ടറിയും യു.ഡി.എഫ് ജില്ലാ കൺവീനറും കൂടിയാണ് ചേലേരി. കഴിഞ്ഞ നാല്പതോളം വർഷമായി കണ്ണൂർ ജില്ലയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മത രംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹത്തിൻറെ പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് അബ്ദുൽ ഖാദർ മൗലവി സാഹിബിന്റെ നാമധേയത്തിലുള്ള ഈ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി. 13ന് മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപന വേദിയില്‍ വെച്ച് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം അബ്ദുല്‍ കരീം ചേലേരിക്ക് സമ്മാനിക്കുമെന്ന് റിയാദ് കെ.എം.സി.സി ജില്ലാ ഭാരവാഹികളായ മജീദ് പയ്യന്നൂര്‍, അന്‍വര്‍ വാരം, യഹ്ക്കൂബ് തില്ലങ്കേരി എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95701/award-for-abdul-kareem-chelery)