---
title: "ഓടുന്ന തീവണ്ടിയുടെ വാതിൽപ്പടിയിൽ ഇരുന്ന രണ്ടു പേർക്ക് കാലിന് പരിക്ക്"
english_title: "train accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95675/train-accident"
published_at: "2023-02-08T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e39f6a5f704_news-card.jpg"
keywords: []
---

# ഓടുന്ന തീവണ്ടിയുടെ വാതിൽപ്പടിയിൽ ഇരുന്ന രണ്ടു പേർക്ക് കാലിന് പരിക്ക്

> **Lead Summary:** ഓടുന്ന തീവണ്ടിയുടെ വാതിലിൽ ഇരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്ക്. കാൽപാദം പ്ലാറ്റ്ഫോമിൽ ഉരഞ്ഞാണ് കാലിന് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് പയ്യന്നൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആയിരുന്നു അപകടം ഗുജറാത്ത് സ്വദേശികളായ വിശ്വജിത്ത് സതീഷ് ദേശമുഖ്, കൃഷ ശശികാന്ത് പട്ടേൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിച്ചു. നിസാമുദ്ദീൻ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ ആയിരുന്നു സംഭവം. വഡോദരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വാതിൽ പടിയിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു ഇവർ. വണ്ടി പയ്യന്നൂർ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ കോച്ചിന്റെയും ഫ്ലാറ്റ്ഫോമിന്റെയും ഇടയിൽപെട്ട് ഇരുവരുടെയും കാലിന് ഗുരുതരമായി പരിക്കേറ്റു. വണ്ടി കണ്ണൂരിൽ എത്തിയപ്പോൾ കണ്ണൂരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസും പോർട്ടൽ തൊഴിലാളികളും ഇവരെ വീൽചെയറിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

## Article Content

ഓടുന്ന തീവണ്ടിയുടെ വാതിലിൽ ഇരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്ക്. കാൽപാദം പ്ലാറ്റ്ഫോമിൽ ഉരഞ്ഞാണ് കാലിന് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് പയ്യന്നൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആയിരുന്നു അപകടം ഗുജറാത്ത് സ്വദേശികളായ വിശ്വജിത്ത് സതീഷ് ദേശമുഖ്, കൃഷ ശശികാന്ത് പട്ടേൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിച്ചു. നിസാമുദ്ദീൻ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ ആയിരുന്നു സംഭവം. വഡോദരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വാതിൽ പടിയിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു ഇവർ. വണ്ടി പയ്യന്നൂർ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ കോച്ചിന്റെയും ഫ്ലാറ്റ്ഫോമിന്റെയും ഇടയിൽപെട്ട് ഇരുവരുടെയും കാലിന് ഗുരുതരമായി പരിക്കേറ്റു. വണ്ടി കണ്ണൂരിൽ എത്തിയപ്പോൾ കണ്ണൂരിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസും പോർട്ടൽ തൊഴിലാളികളും ഇവരെ വീൽചെയറിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95675/train-accident)