---
title: "ഷാഡോ പോലീസ് ചമഞ്ഞ് വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതി പിടിയിൽ"
english_title: "saajir arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95619/saajir-arrested"
published_at: "2023-02-08T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e36b617f142_news-card.jpg"
keywords: []
---

# ഷാഡോ പോലീസ് ചമഞ്ഞ് വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ: **വിദ്യാർത്ഥികൾ ഇരിക്കുന്ന സ്ഥലത്തെത്തി ഷാഡോ പോലീസ് ചമഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വിദ്യാർത്ഥിയുടെ 18,000 രൂപ വിലവരുന്ന മൊബെൽ ഫോൺ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതി അറസ്റ്റിൽ. കക്കാട് ശാദുലി പള്ളിക്ക് സമീപത്തെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന സി.പി. സാജിറിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത് .ഇന്നലെ രാവിലെ 9.30 മണിയോടെ കണ്ണൂർ ഫോർട്ട് റോഡിലായിരുന്നു സംഭവം. കണ്ണൂരിൽ മൊബെൽ ഫോൺ ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്ന മാഹി റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന സലീമിൻ്റെ മകൻ മുഹമ്മദ് ഷഹീൻ്റെ മൊബെൽ ഫോൺ ആണ് തട്ടിയെടുത്ത് പ്രതി രക്ഷപ്പെട്ടത്.തുടർന്ന് കൂട്ടുകാർക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകുകയും കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

## Article Content

**കണ്ണൂർ: **വിദ്യാർത്ഥികൾ ഇരിക്കുന്ന സ്ഥലത്തെത്തി ഷാഡോ പോലീസ് ചമഞ്ഞ് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും വിദ്യാർത്ഥിയുടെ 18,000 രൂപ വിലവരുന്ന മൊബെൽ ഫോൺ തട്ടിയെടുത്ത് കടന്നു കളഞ്ഞ പ്രതി അറസ്റ്റിൽ. കക്കാട് ശാദുലി പള്ളിക്ക് സമീപത്തെ വാടക ക്വാട്ടേർസിൽ താമസിക്കുന്ന സി.പി. സാജിറിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത് .ഇന്നലെ രാവിലെ 9.30 മണിയോടെ കണ്ണൂർ ഫോർട്ട് റോഡിലായിരുന്നു സംഭവം. കണ്ണൂരിൽ മൊബെൽ ഫോൺ ടെക്നീഷ്യൻ കോഴ്സിന് പഠിക്കുന്ന മാഹി റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന സലീമിൻ്റെ മകൻ മുഹമ്മദ് ഷഹീൻ്റെ മൊബെൽ ഫോൺ ആണ് തട്ടിയെടുത്ത് പ്രതി രക്ഷപ്പെട്ടത്.തുടർന്ന് കൂട്ടുകാർക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകുകയും കേസെടുത്ത പോലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95619/saajir-arrested)