---
title: "മുക്കുപണ്ടം പണയം തട്ടിപ്പ് :തളിപ്പറമ്പ് സ്വദേശികളായ രണ്ട് പേർ കൂടി പിടിയിൽ"
english_title: "Mukkupandam mortgage scam: Two Taliparamba residents arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9558/mukkupandam-mortgage-scam-two-taliparamba-residents-arrested"
published_at: "2021-11-08T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618938477a177_news-card,,.jpg"
keywords: []
---

# മുക്കുപണ്ടം പണയം തട്ടിപ്പ് :തളിപ്പറമ്പ് സ്വദേശികളായ രണ്ട് പേർ കൂടി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: ** പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: ** പഞ്ചാബ് നാഷണൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.

പുളിമ്പറമ്പ് സ്വദേശി കെ. ജയപ്രസാദ്, ഏഴാംമൈൽ സ്വദേശി സി വേണുഗോപാലൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ തളിപ്പറമ്പ് ശാഖയില്‍ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയില്‍ 31 അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.

ബാങ്ക്, പരിശോധന പൂര്‍ത്തിയാക്കി പരാതി നല്‍കുമ്പോഴേക്കും സംഭവത്തില്‍ ആരോപണ വിധേയനായ ബാങ്കിലെ അപ്രൈസര്‍ രമേശനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് മാനേജറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഒരുമാസം നീണ്ട പരിശോധനയാണ് ബാങ്കില്‍ പോലീസ് നടത്തിയത്. 31 അക്കൗണ്ടുകളിലായി കണ്ടെത്തിയ മുക്കുപണ്ടം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9558/mukkupandam-mortgage-scam-two-taliparamba-residents-arrested)