---
title: "ജലവിതരണം നിലച്ചിട്ട് മാസങ്ങൾ, പരിയാരം പഞ്ചായത്തിൽ വാട്ടർ അതോറിറ്റി കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം"
english_title: "water authority"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95403/water-authority"
published_at: "2023-02-07T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e25710ee71a_1.jfif"
keywords: []
---

# ജലവിതരണം നിലച്ചിട്ട് മാസങ്ങൾ, പരിയാരം പഞ്ചായത്തിൽ വാട്ടർ അതോറിറ്റി കാണിക്കുന്ന അലംഭാവം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്തിലെ ചിതപ്പിലെ പൊയിൽ ,പോള മൊട്ട , ഇരിങ്ങൽ, കോരൻപീടിക , തൊണ്ടന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ മാസങ്ങളായി ജലവിതരണം നിലച്ചിട്ട് പരാതിയുമായി തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ടാൽ ഇന്നു വരും നാളെ വരും എന്നു പറഞ്ഞ് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ഇത് അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടുപോകുമെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി വി സജീവൻ , പി.വി. അബ്ദുൾഷുക്കൂർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി ഓഫീസുകൾ കയറിയിറങ്ങുമ്പോൾ യാതൊരു വിധ സഹകരണങ്ങളും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

## Article Content

പരിയാരം ഗ്രാമപഞ്ചായത്തിലെ ചിതപ്പിലെ പൊയിൽ ,പോള മൊട്ട , ഇരിങ്ങൽ, കോരൻപീടിക , തൊണ്ടന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ മാസങ്ങളായി ജലവിതരണം നിലച്ചിട്ട് പരാതിയുമായി തളിപ്പറമ്പ് വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ടാൽ ഇന്നു വരും നാളെ വരും എന്നു പറഞ്ഞ് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും ഇത് അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമായി മുന്നോട്ടുപോകുമെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി വി സജീവൻ , പി.വി. അബ്ദുൾഷുക്കൂർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി ഓഫീസുകൾ കയറിയിറങ്ങുമ്പോൾ യാതൊരു വിധ സഹകരണങ്ങളും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95403/water-authority)