---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ  മാരക മയക്കുമരുന്നായ എംഡിഎംഎ ഉപേക്ഷിക്കപ്പെട്ട നിലയിൽ  കണ്ടെത്തി"
english_title: "MDMA, a deadly drug, was found abandoned at Kannur railway station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9532/mdma-a-deadly-drug-was-found-abandoned-at-kannur-railway-station"
published_at: "2021-11-08T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61890e77d8174_news-card,,.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ  മാരക മയക്കുമരുന്നായ എംഡിഎംഎ ഉപേക്ഷിക്കപ്പെട്ട നിലയിൽ  കണ്ടെത്തി

> **Lead Summary:** എക്സൈസും കണ്ണൂർ റെയിവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ മൂന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ വച്ചാണ് 15 (പതിനഞ്ച്) ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.

## Article Content

എക്സൈസും കണ്ണൂർ റെയിവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ മൂന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ വച്ചാണ് 15 (പതിനഞ്ച്) ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ ബിനോയി ആൻ്റണിയും പാർട്ടിയും എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ബാഗിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത് .

കോവിഡ് നിയന്ത്രണങ്ങളിൽ വന്ന മാറ്റത്തിൽ സ്കൂളുകളും ,കോളേജുകളും തുറന്ന സാഹചര്യത്തിൽ യുവാക്കളെ ലക്ഷ്യമിട്ട് കടത്തികൊണ്ടുവന്ന മയക്കുമരുന്ന് റെയിൽവേയിൽ കർശന പരിശോധന കണ്ടതിൽ കടത്തുകാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാവാനാണ് സാധ്യത.

ലഹരി മരുന്ന് കടത്തിയവരെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു . മയക്ക് മരുന്ന് കണ്ടെത്തി കേസെടുത്ത സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ ശശി ചേണിച്ചേരി , എം കെ സന്തോഷ് , ജോർജ്ജ് ഫെർണാണ്ടസ് , സിവിൽ എക്സൈസ് ഓഫീസർ പി യേശുദാസ് , സീനിയർ ഗ്രേഡ് ഡ്രൈവർ കെ ബിനീഷ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ ടി വിനോദ് , അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബിജു നരിച്ചൻ , കോൺസ്റ്റബിൾമാരായ ടി നിജേഷ് , രാമകൃഷ്ണൻ എന്നിവർ . വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കും .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9532/mdma-a-deadly-drug-was-found-abandoned-at-kannur-railway-station)