---
title: "100 കോടിയുടെ തട്ടിപ്പ് നടത്തിയ നാല് പേർ കണ്ണൂരിൽ അറസ്റ്റിൽ"
english_title: "Four arrested for cheating Rs 100 crore in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9514/four-arrested-for-cheating-rs-100-crore-in-kannur"
published_at: "2021-11-08T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188f100c3d8c_news-card,,.jpg"
keywords: []
---

# 100 കോടിയുടെ തട്ടിപ്പ് നടത്തിയ നാല് പേർ കണ്ണൂരിൽ അറസ്റ്റിൽ

> **Lead Summary:** ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നാലുപേർ കണ്ണൂരിൽ പിടിയിൽ.

## Article Content

ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നാലുപേർ കണ്ണൂരിൽ പിടിയിൽ.

ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്താണ് നൂറുകോടി തട്ടിയത്. മലപ്പുറം തൊട്ട് കാസർഗോഡ് വരെയുള്ള ആളുകളെ കബളിപ്പിച്ചതായി എസിപി പി പി സദാനന്ദൻ പറഞ്ഞു.

മുഹമ്മദ് റിയാസ് ആലംപാടി, വസീം മുനവ്വറലി (കോഴിക്കോട്), ഷഫീഖ് സി (മലപ്പുറം), മുഹമ്മദ് ഷഫീഖ് (മലപ്പുറം) എന്നിവരാണ് അറസ്റ്റിലായത്.

തട്ടിപ്പിനിരയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഡിഷാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ബംഗളൂരു ആസ്ഥാനമായ ലോങ് റിച് ടെക്‌നോളജി എന്ന കമ്പനിയുടെ പേരിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്.

ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ആയിരത്തിലേറെ പേര്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. കാസര്‍ഗോഡും, മലപ്പുറത്തും ഇവര്‍ നിരവധി പേരെ തട്ടിപ്പ് നടത്തി പറ്റിച്ചതായും പൊലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9514/four-arrested-for-cheating-rs-100-crore-in-kannur)