---
title: "വീട്ടിൽ കയറി അതിക്രമവും വധഭീഷണിയും: അഞ്ചുപേർക്കെതിരെ കേസ്"
english_title: "case against five"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95066/case-against-five"
published_at: "2023-02-06T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0b97a1fde0_images.jfif"
keywords: []
---

# വീട്ടിൽ കയറി അതിക്രമവും വധഭീഷണിയും: അഞ്ചുപേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്; **വീട്ടിൽ അതിക്രമിച്ച് കയറി ഭർതൃമതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജനൽ ഗ്ലാസുകൾ തകർക്കുകയും ചെയ്ത അഞ്ചു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.കൂവേരി തേറണ്ടിക്കടവിലെ ശ്രീരാഗത്തിൽ രവീന്ദ്രനാഥിൻ്റെ ഭാര്യ കെ.ശ്രീധ യുടെ പരാതിയിലാണ് പേരയിൽ ബാബു ,ഒടുവള്ളിയിലെ ശശി, സുധീർ, കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേർക്കുമെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 4 ന് രാവിലെയാണ് സംഭവം. സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു അക്രമം. പരാതിക്കാരിയുടെ വീട്ട് മുറ്റത്ത് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ പ്രതികൾ വാക്കത്തിയും ഇരുമ്പു വടിയും കാണിച്ച് പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞു തകർത്ത് 8,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിലുണ്ട്.

## Article Content

**തളിപ്പറമ്പ്; **വീട്ടിൽ അതിക്രമിച്ച് കയറി ഭർതൃമതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജനൽ ഗ്ലാസുകൾ തകർക്കുകയും ചെയ്ത അഞ്ചു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.കൂവേരി തേറണ്ടിക്കടവിലെ ശ്രീരാഗത്തിൽ രവീന്ദ്രനാഥിൻ്റെ ഭാര്യ കെ.ശ്രീധ യുടെ പരാതിയിലാണ് പേരയിൽ ബാബു ,ഒടുവള്ളിയിലെ ശശി, സുധീർ, കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേർക്കുമെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 4 ന് രാവിലെയാണ് സംഭവം. സ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു അക്രമം. പരാതിക്കാരിയുടെ വീട്ട് മുറ്റത്ത് മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ പ്രതികൾ വാക്കത്തിയും ഇരുമ്പു വടിയും കാണിച്ച് പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞു തകർത്ത് 8,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95066/case-against-five)