സാമ്പത്തിക ബാധ്യത: വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടി മരിച്ചു

സാമ്പത്തിക ബാധ്യത: വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ പെൺകുട്ടി മരിച്ചു
Feb 6, 2023 01:44 PM | By Thaliparambu Editor

തൊടുപുഴ: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരില്‍ മണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍ ആന്റണി (62)യുടെയും ജെസി (56)യുടെയും മകള്‍ സില്‍ന (20) ആണ് മരിച്ചത്. കഴിഞ്ഞ 31-ന് ജെസിയും ഒന്നിന് ആന്റണിയും മരിച്ചിരുന്നു. കഴിഞ്ഞ 30-ന് ആണ് അച്ഛനും അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച അന്നുമുതല്‍ സില്‍ന അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. കുടുംബത്തിന് കടബാധ്യതകള്‍ ഉണ്ടായിരുന്നെന്നാണ് വിവരം. തൊടുപുഴ നഗരത്തില്‍ ബേക്കറി നടത്തുകയായിരുന്നു ജെസി. ആന്റണി കൂലിപ്പണിക്കാരനായിരുന്നു. പലരില്‍നിന്നായി ഇയാള്‍ കടം വാങ്ങിയിരുന്നു. വീടിന്റെ വാടകയും കുടിശ്ശികയുണ്ട്. പണം ലഭിക്കാനുള്ളവര്‍ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ വിഷംകഴിച്ച് അവശനിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ കുടുംബമായി അടിമാലി ആനച്ചാലിലായിരുന്നു താമസം. 12 വര്‍ഷം മുമ്പാണ് തൊടുപുഴയിലേക്ക് വന്നത്. സില്‍ന അല്‍ അസ്ഹര്‍ കോളേജിലെ അവസാനവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിനിയാണ്. ആന്റണിയുടെ മൂത്തമകന്‍ സിബിന്‍ മംഗലാപുരത്ത് ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം നടത്തി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

suiside

Next TV

Related Stories
മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Apr 26, 2024 11:24 AM

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുസ്ലിം വിരുദ്ധ പരാമർശം:പ്രധാനമന്ത്രിക്കെതിരായ പരാതി ഇന്ന് ഹൈക്കോടതി...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Apr 26, 2024 11:17 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു...

Read More >>
തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

Apr 26, 2024 11:10 AM

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി

തളിപ്പറമ്പ കീഴാറ്റൂരിലെ കെ.വി കാർത്ത്യായനി നിര്യാതയായി...

Read More >>
ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

Apr 25, 2024 09:14 PM

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക്...

Read More >>
നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

Apr 25, 2024 09:12 PM

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി ജയരാജൻ

നിശബ്ദ പ്രചാരണ ദിവസം അവസാനഘട്ട പര്യടനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം വി...

Read More >>
ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

Apr 25, 2024 09:08 PM

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

ബിജെപിയിൽ ചേരാനിരുന്നത് ഇ പി ജയരാജൻ: ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ശോഭ...

Read More >>
Top Stories