---
title: "ബൈക്കുകൾ കൂട്ടിയിടിച്ച് 19കാരൻ മരിച്ചു"
english_title: "bike accident ponnampara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/95005/bike-accident-ponnampara"
published_at: "2023-02-06T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e093a174088_news-card-web.jpg"
keywords: []
---

# ബൈക്കുകൾ കൂട്ടിയിടിച്ച് 19കാരൻ മരിച്ചു

> **Lead Summary:** **പെരിങ്ങോം: **ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട്ടെ ടി.പി.ഹംസ പാലത്തര-സി.എച്ച് റുബീന ദമ്പതികളുടെ മകന്‍ ചപ്പന്റകത്ത് വീട്ടില്‍ സി.എച്ച്.റമീസ്ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൊന്നമ്പാറയില്‍ വെച്ചാണ് അപകടം. ബൈക്കില്‍ യാത്രചെയ്തിരുന്ന സുഹൃത്ത് വാജിദിന്പരിക്കേറ്റു. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരായ കാനായി-മണിയറയിലെ രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിമുട്ടി ബൈക്കില്‍ നിന്ന് തെറിച്ചുവീണ റമീസിനേയും മറ്റുള്ളവരേയും പെരിങ്ങോത്തുനിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.വി.ഗോകുല്‍ദാസിന്റെനേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് പരിയാരത്തേക്ക് എത്തിച്ചത്. ഹസ്‌ന, റൈഹ എന്നിവരാണ് മരിച്ച റമീസിന്റെ സഹോദരങ്ങള്‍. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

## Article Content

**പെരിങ്ങോം: **ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരിങ്ങോം കൊരങ്ങാട്ടെ ടി.പി.ഹംസ പാലത്തര-സി.എച്ച് റുബീന ദമ്പതികളുടെ മകന്‍ ചപ്പന്റകത്ത് വീട്ടില്‍ സി.എച്ച്.റമീസ്ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൊന്നമ്പാറയില്‍ വെച്ചാണ് അപകടം. ബൈക്കില്‍ യാത്രചെയ്തിരുന്ന സുഹൃത്ത് വാജിദിന്പരിക്കേറ്റു. കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരായ കാനായി-മണിയറയിലെ രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിമുട്ടി ബൈക്കില്‍ നിന്ന് തെറിച്ചുവീണ റമീസിനേയും മറ്റുള്ളവരേയും പെരിങ്ങോത്തുനിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.വി.ഗോകുല്‍ദാസിന്റെനേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് പരിയാരത്തേക്ക് എത്തിച്ചത്. ഹസ്‌ന, റൈഹ എന്നിവരാണ് മരിച്ച റമീസിന്റെ സഹോദരങ്ങള്‍. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/95005/bike-accident-ponnampara)