---
title: ""ആശാൻ്റെ സീതയും, മാതംഗിയും നൂറ് വർഷങ്ങൾക്കിപ്പുറം"; സംവാദസദസ്സ് സംഘടിപ്പിച്ചു"
english_title: "debate of kudumbasree"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94987/debate-of-kudumbasree"
published_at: "2023-02-06T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e077c59cfd1_1.jfif"
keywords: []
---

# "ആശാൻ്റെ സീതയും, മാതംഗിയും നൂറ് വർഷങ്ങൾക്കിപ്പുറം"; സംവാദസദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** > **തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ ആഭിമുഖ്യത്തിൽ "ആശാൻ്റെ സീതയും, മാതംഗിയും നൂറ് വർഷങ്ങൾക്കിപ്പുറം" സംവാദസദസ്സ് സംഘടിപ്പിച്ചു. മുറിയാത്തോടിലെ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന സംവാദസദസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പി.പി. സജിത അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ എം.എം.അനിത മോഡറേറ്ററായിരുന്നു . പ്രസന്നൻ പാപ്പിനിശ്ശേരി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ, ടി. ലത, പപ്പൻ മുറിയാത്തോട്, വി.വി.ബാലകൃഷ്ണൻ, പി.വി. മോഹൻദാസ് എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ പി.എസ്. ശശികല സ്വാഗതവും കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ വി.ശ്രീജ നന്ദിയും പറഞ്ഞു.

## Article Content

> **തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൻ്റെ ആഭിമുഖ്യത്തിൽ "ആശാൻ്റെ സീതയും, മാതംഗിയും നൂറ് വർഷങ്ങൾക്കിപ്പുറം" സംവാദസദസ്സ് സംഘടിപ്പിച്ചു. മുറിയാത്തോടിലെ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന സംവാദസദസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പി.പി. സജിത അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ എം.എം.അനിത മോഡറേറ്ററായിരുന്നു . പ്രസന്നൻ പാപ്പിനിശ്ശേരി വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ, ടി. ലത, പപ്പൻ മുറിയാത്തോട്, വി.വി.ബാലകൃഷ്ണൻ, പി.വി. മോഹൻദാസ് എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർ പി.എസ്. ശശികല സ്വാഗതവും കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ വി.ശ്രീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94987/debate-of-kudumbasree)