---
title: "മാട്ടൂൽ കടവിൽ പുഴയിൽ വീണ വിദ്യാർത്ഥിനിക്ക് ആബിദിന്റെ കൈയ്യാൽ രണ്ടാം ജന്മം"
english_title: "abid "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94694/abid"
published_at: "2023-02-04T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de656f750e8_news-card.jpg"
keywords: []
---

# മാട്ടൂൽ കടവിൽ പുഴയിൽ വീണ വിദ്യാർത്ഥിനിക്ക് ആബിദിന്റെ കൈയ്യാൽ രണ്ടാം ജന്മം

> **Lead Summary:** മാട്ടൂൽ കടവിൽ പുഴയിൽ വീണ വിദ്യാർത്ഥിനിക്ക് ആബിദിന്റെ കൈയ്യാൽ രണ്ടാം ജന്മം.ഇന്ന് മാട്ടൂൽ സ്കൂളിൽ പഠിക്കുന്ന അഞ്ചോളം വിദ്യാർത്ഥിനികൾ ഉച്ചക്ക് മാട്ടൂൽ കടവിനുള്ള ‌ ബോട്ട്‌ ജെട്ടി കാണാൻ എത്തിയതായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായ്‌ ബോട്ട്‌ നിർത്തി ആബിദ്‌ ഒളിയങ്കര പള്ളിയിൽ നമസ്കാരത്തിനായ്‌ പ്രവേശിച്ചിരുന്നു. വുളു ചെയ്യാൻ തുടങ്ങവേ ബോട്ടിൽ ഒരു ചാവിയും മറ്റൊരാൾ കൊടുക്കാൻ ഏൽപിച്ച കുറച്ച്‌ പൈസയും വെച്ച്‌ മറന്നത്‌ ഓർമ്മവന്ന ആബിദ്‌ പെട്ടെന്ന് പള്ളിയിൽ നിന്ന് ഇറങ്ങി കടവിലേക്ക്‌ ബൈക്കിൽ വന്നു. സമയം 1 മണി ആയിരുന്നു. ബോട്ട്‌ കടവിൽ കുറച്ച്‌ പെൺ കുട്ടികൾ പുതിയ ബോട്ട്ജെട്ടിയിൽ നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ആബിദ്‌ ബൈക്ക്‌ സ്റ്റാർട്ടാക്കി പള്ളിയിലേക്ക്‌ തിരിയുംബോൾ കുട്ടികളുടെ നിലവിളി കേൾക്കുന്നു. ഒരു കുട്ടി അബദ്ധത്തിൽ പുഴയിൽ വീണു. നല്ല ഒഴുക്കുമുണ്ട്‌. ആബിദിന്റെ ഇടപെടലിൽ ജാക്കറ്റ്‌ കുട്ടിക്ക്‌ എറിഞ്ഞ്‌ കൊടുത്തു. രക്ഷപ്പെടാനാവാത്ത കുട്ടിയെ ഒടുവിൽ ആബിദ്‌ സാഹസികമായി വെള്ളത്തിൽ ചാടി രക്ഷപ്പെടുത്തി. ഒരു നാട്‌ മുഴുവൻ കണ്ണീരിലാകുമായിരുന്ന വലിയൊരു അപകടമാണ് ആബിദ് എന്ന യുവാവിന്റെ പ്രവൃത്തി കൊണ്ട് ഇല്ലാതായത്.

## Article Content

മാട്ടൂൽ കടവിൽ പുഴയിൽ വീണ വിദ്യാർത്ഥിനിക്ക് ആബിദിന്റെ കൈയ്യാൽ രണ്ടാം ജന്മം.ഇന്ന് മാട്ടൂൽ സ്കൂളിൽ പഠിക്കുന്ന അഞ്ചോളം വിദ്യാർത്ഥിനികൾ ഉച്ചക്ക് മാട്ടൂൽ കടവിനുള്ള ‌ ബോട്ട്‌ ജെട്ടി കാണാൻ എത്തിയതായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായ്‌ ബോട്ട്‌ നിർത്തി ആബിദ്‌ ഒളിയങ്കര പള്ളിയിൽ നമസ്കാരത്തിനായ്‌ പ്രവേശിച്ചിരുന്നു. വുളു ചെയ്യാൻ തുടങ്ങവേ ബോട്ടിൽ ഒരു ചാവിയും മറ്റൊരാൾ കൊടുക്കാൻ ഏൽപിച്ച കുറച്ച്‌ പൈസയും വെച്ച്‌ മറന്നത്‌ ഓർമ്മവന്ന ആബിദ്‌ പെട്ടെന്ന് പള്ളിയിൽ നിന്ന് ഇറങ്ങി കടവിലേക്ക്‌ ബൈക്കിൽ വന്നു. സമയം 1 മണി ആയിരുന്നു. ബോട്ട്‌ കടവിൽ കുറച്ച്‌ പെൺ കുട്ടികൾ പുതിയ ബോട്ട്ജെട്ടിയിൽ നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ആബിദ്‌ ബൈക്ക്‌ സ്റ്റാർട്ടാക്കി പള്ളിയിലേക്ക്‌ തിരിയുംബോൾ കുട്ടികളുടെ നിലവിളി കേൾക്കുന്നു. ഒരു കുട്ടി അബദ്ധത്തിൽ പുഴയിൽ വീണു. നല്ല ഒഴുക്കുമുണ്ട്‌. ആബിദിന്റെ ഇടപെടലിൽ ജാക്കറ്റ്‌ കുട്ടിക്ക്‌ എറിഞ്ഞ്‌ കൊടുത്തു. രക്ഷപ്പെടാനാവാത്ത കുട്ടിയെ ഒടുവിൽ ആബിദ്‌ സാഹസികമായി വെള്ളത്തിൽ ചാടി രക്ഷപ്പെടുത്തി. ഒരു നാട്‌ മുഴുവൻ കണ്ണീരിലാകുമായിരുന്ന വലിയൊരു അപകടമാണ് ആബിദ് എന്ന യുവാവിന്റെ പ്രവൃത്തി കൊണ്ട് ഇല്ലാതായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94694/abid)