---
title: "ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് വിദ്യാർഥികൾ കേശ ദാനം നടത്തി"
english_title: "hair donation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94661/hair-donation"
published_at: "2023-02-04T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de4be41791d_1.jfif"
keywords: []
---

# ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് വിദ്യാർഥികൾ കേശ ദാനം നടത്തി

> **Lead Summary:** **ചപ്പാരപ്പടവ: **ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ സമരിറ്റൻ പാലിയേറ്റിവ് കയറിന്റെയും എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരം, അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കീഴ്പ്പള്ളിയുടെയും സഹകരണത്തോടെ കേശ ദാന ക്യാമ്പ് നടത്തി. കീമോയുടെ ഫലമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിനായാണ് ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ക്യാമ്പ് നടത്തിയത്. വിദ്യാർത്ഥികളും രക്ഷിതാക്കളും കേശം ദാനം ചെയ്തു. പ്രൊഫസർ വി ഡി ജോസഫ് ഉദ്ഘടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് സി എം ഹംസ തടിക്കടവ് അധ്യക്ഷത വഹിച്ചു. ഫാദർ ബിനു പൈപള്ളിയിൽ മുഖ്യാതിഥിയായിരുന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ സ്വാഗതം പറഞ്ഞു. ശശിധരൻ മാസ്റ്റർ കെ വി, ഡോ സുനിത ജോസഫ് , ഡോ ലില്ലി കെ ജെ, വിചിത്ര വിനോദ്, മുഹമ്മദ് അൻവർ കെ പി സംസാരിച്ചു.

## Article Content

**ചപ്പാരപ്പടവ: **ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ സമരിറ്റൻ പാലിയേറ്റിവ് കയറിന്റെയും എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരം, അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കീഴ്പ്പള്ളിയുടെയും സഹകരണത്തോടെ കേശ ദാന ക്യാമ്പ് നടത്തി. കീമോയുടെ ഫലമായി മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കുന്നതിനായാണ് ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ക്യാമ്പ് നടത്തിയത്. വിദ്യാർത്ഥികളും രക്ഷിതാക്കളും കേശം ദാനം ചെയ്തു. പ്രൊഫസർ വി ഡി ജോസഫ് ഉദ്ഘടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് സി എം ഹംസ തടിക്കടവ് അധ്യക്ഷത വഹിച്ചു. ഫാദർ ബിനു പൈപള്ളിയിൽ മുഖ്യാതിഥിയായിരുന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ സ്വാഗതം പറഞ്ഞു. ശശിധരൻ മാസ്റ്റർ കെ വി, ഡോ സുനിത ജോസഫ് , ഡോ ലില്ലി കെ ജെ, വിചിത്ര വിനോദ്, മുഹമ്മദ് അൻവർ കെ പി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94661/hair-donation)