---
title: "ആംബുലൻസിൽ പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം"
english_title: "fake video"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94658/fake-video"
published_at: "2023-02-04T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de4a06e6acc_1.jfif"
keywords: []
---

# ആംബുലൻസിൽ പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം

> **Lead Summary:** പേവിഷബാധയേറ്റകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക്ക്ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡൻറ് പോലീസ് കേഡറ്റ്കൂടിയായ വിദ്യാർത്ഥിക്ക് സുഖമില്ലാതാവുകയും ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു. അസുഖത്തിന്റെ ഭാഗമായി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആൾ പകർത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.

## Article Content

പേവിഷബാധയേറ്റകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക്ക്ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡൻറ് പോലീസ് കേഡറ്റ്കൂടിയായ വിദ്യാർത്ഥിക്ക് സുഖമില്ലാതാവുകയും ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു. അസുഖത്തിന്റെ ഭാഗമായി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആൾ പകർത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94658/fake-video)