---
title: "എട്ടാം ക്ലാസ്സുകാർ ഇന്ന് സ്കൂളിലേക്ക്, 9,11 ക്ലാസുകൾ 15ന് തുടങ്ങും"
english_title: "Eighth graders go to school today, 9th and 11th grades start on the 15th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9458/eighth-graders-go-to-school-today-9th-and-11th-grades-start-on-the-15th"
published_at: "2021-11-08T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188b9507b47c_61730415.jpg"
keywords: []
---

# എട്ടാം ക്ലാസ്സുകാർ ഇന്ന് സ്കൂളിലേക്ക്, 9,11 ക്ലാസുകൾ 15ന് തുടങ്ങും

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ഇന്നു മുതൽ സ്കൂളിലേക്ക്. 9, 11 ക്ലാസുകൾക്കൊപ്പം എട്ടാം ക്ലാസിനും 15നു സ്കൂൾ തുറക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ ഇന്നു മുതൽ സ്കൂളിലേക്ക്. 9, 11 ക്ലാസുകൾക്കൊപ്പം എട്ടാം ക്ലാസിനും 15നു സ്കൂൾ തുറക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

നാഷനൽ അച്ചീവ്മെന്റ് സർവേ 12നു നടക്കുന്ന സാഹചര്യത്തിലാണ് എട്ടാം ക്ലാസ് നേരത്തേയാക്കിയത്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സർവെ നടക്കുന്നത്.മറ്റു ക്ലാസുകൾപോലെ ബയോബബിൾ മാതൃകയിൽ ബാച്ചുകളായാണ്‌ ക്ലാസ്‌. ക്ലാസുകൾ തുടങ്ങുന്നതിനു മുൻപു ക്ലാസ് പിടിഎ യോഗങ്ങൾ നിർബന്ധമായി ചേരണമെന്നു സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു.

പിടിഎ ചേരാത്ത സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളിൽ ഉൾപ്പെടെ എട്ടാം ക്ലാസ് തുടങ്ങുന്നതു 10ലേക്കു മാറ്റി. ഒൻപത്, പ്ലസ് വൺ വിദ്യാർഥികൾക്ക് നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ 15-ാം തീയതി മുതൽ ക്ലാസുകൾ ആരംഭിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9458/eighth-graders-go-to-school-today-9th-and-11th-grades-start-on-the-15th)