---
title: "കേരള ബജറ്റ് ജീവനക്കാരോടുള്ള വെല്ലുവിളി: എൻ ജി ഒ അസോസിയേഷൻ"
english_title: "n g o association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94579/n-g-o-association"
published_at: "2023-02-04T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de0b882b94e_1.jfif"
keywords: []
---

# കേരള ബജറ്റ് ജീവനക്കാരോടുള്ള വെല്ലുവിളി: എൻ ജി ഒ അസോസിയേഷൻ

> **Lead Summary:** **തളിപ്പറമ്പ:** സംസ്ഥാന ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റ് തീർത്തും നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മറ്റി കുറ്റപ്പെടുത്തി. ജീവനക്കാരുടെ ക്ഷാമബത്താ കുടിശ്ശിക , ലീവ് സറണ്ടർ തുടങ്ങിയ ആവശ്യങ്ങൾ പൂർണ്ണമായും ബജറ്റിൽ അവഗണിക്കുകയും നിത്യോപയോഗ സാധനങ്ങൾ വൻ വില വർദ്ധിക്കുന്ന തരത്തിൽ എല്ലാ നികുതികളും വർദ്ധിപ്പിച്ചിരിക്കുകയുമാണ്. പ്രതിലോമകരമായ ബജറ്റിനെതിരെ കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് എം.സനീഷിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റംഗം അഷ്റഫ് ഇരിവേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം പി.സി.സാബു, ജില്ലാ വൈസ് പ്രസിഡണ്ട് പി.വി.വിനോദ് , ടി.ജി.ഷാജി, കെ.വി.പ്രശാന്തൻ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് കെ.പി.സി. ഹാരിസ്, കെ.അബ്ദുൾ ജബ്ബാർ, കെ.ഗായത്രി, എം.ഇ.കെ. പ്രിയ, ഒ.സറീന തുടങ്ങിയവർ നേതൃത്വം നല്കി.

## Article Content

**തളിപ്പറമ്പ:** സംസ്ഥാന ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റ് തീർത്തും നിരാശാജനകവും പ്രതിഷേധാർഹവുമാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മറ്റി കുറ്റപ്പെടുത്തി. ജീവനക്കാരുടെ ക്ഷാമബത്താ കുടിശ്ശിക , ലീവ് സറണ്ടർ തുടങ്ങിയ ആവശ്യങ്ങൾ പൂർണ്ണമായും ബജറ്റിൽ അവഗണിക്കുകയും നിത്യോപയോഗ സാധനങ്ങൾ വൻ വില വർദ്ധിക്കുന്ന തരത്തിൽ എല്ലാ നികുതികളും വർദ്ധിപ്പിച്ചിരിക്കുകയുമാണ്. പ്രതിലോമകരമായ ബജറ്റിനെതിരെ കേരള എൻ ജി ഒ അസോസിയേഷൻ തളിപ്പറമ്പ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് എം.സനീഷിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റംഗം അഷ്റഫ് ഇരിവേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം പി.സി.സാബു, ജില്ലാ വൈസ് പ്രസിഡണ്ട് പി.വി.വിനോദ് , ടി.ജി.ഷാജി, കെ.വി.പ്രശാന്തൻ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് കെ.പി.സി. ഹാരിസ്, കെ.അബ്ദുൾ ജബ്ബാർ, കെ.ഗായത്രി, എം.ഇ.കെ. പ്രിയ, ഒ.സറീന തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94579/n-g-o-association)