---
title: "ക്ഷേത്രോത്സവത്തിനിടെയുണ്ടായ ആക്രമണം: 9 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ"
english_title: "9 congress activist arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/94575/9-congress-activist-arrested"
published_at: "2023-02-04T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de0a93937c7_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ക്ഷേത്രോത്സവത്തിനിടെയുണ്ടായ ആക്രമണം: 9 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **പന്ന്യന്നൂർ: **പന്ന്യന്നൂർ കൂറുമ്പക്കാവിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ അക്രമത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനും, 4 ആർ എസ് എസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷം തടയാനെത്തിയ എസ്.ഐ ഉൾപ്പടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിരുന്നു. കേസിൽ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഒളിവിലായിരുന്നു. മൈസൂരിൽ ഒളിവിൽ കഴിയവെയാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ തന്നെ പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലം മനസിലാക്കിയ പൊലീസ് സംഘം ഒളിയിടം വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. സുഭീഷ്, ചന്ദ്ര മണി, ചന്ദ്രമോഹൻ, റനീഷ് എന്നിവരുൾപ്പടെ 9 അംഗ സംഘമാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണി പൊയിലും, സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്. വൈകുന്നേരത്തോടെ പാനൂർ സ്റ്റേഷനിലെത്തിച്ചു.

## Article Content

**പന്ന്യന്നൂർ: **പന്ന്യന്നൂർ കൂറുമ്പക്കാവിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ അക്രമത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകനും, 4 ആർ എസ് എസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷം തടയാനെത്തിയ എസ്.ഐ ഉൾപ്പടെയുള്ള പൊലീസുകാർക്കും പരിക്കേറ്റിരുന്നു. കേസിൽ പ്രതികളായ കോൺഗ്രസ് പ്രവർത്തകർ ഒളിവിലായിരുന്നു. മൈസൂരിൽ ഒളിവിൽ കഴിയവെയാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ തന്നെ പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലം മനസിലാക്കിയ പൊലീസ് സംഘം ഒളിയിടം വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. സുഭീഷ്, ചന്ദ്ര മണി, ചന്ദ്രമോഹൻ, റനീഷ് എന്നിവരുൾപ്പടെ 9 അംഗ സംഘമാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണി പൊയിലും, സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്. വൈകുന്നേരത്തോടെ പാനൂർ സ്റ്റേഷനിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/94575/9-congress-activist-arrested)