---
title: "കോൺഗ്രസിന്റെ ചക്ര സ്തംഭന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സൈക്കിളിൽ എംഎൽഎ നിയമസഭയിലെത്തി"
english_title: "The MLA reached the assembly on a bicycle declaring solidarity with the Congress' cycle of stagnation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9456/the-mla-reached-the-assembly-on-a-bicycle-declaring-solidarity-with-the-congress-cycle-of-stagnation"
published_at: "2021-11-08T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188b5b69befe_news-car.jpg"
keywords: []
---

# കോൺഗ്രസിന്റെ ചക്ര സ്തംഭന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സൈക്കിളിൽ എംഎൽഎ നിയമസഭയിലെത്തി

> **Lead Summary:** **തിരുവനന്തപുരം:** ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം വിന്‍സെന്റ് എംഎല്‍എ. ഔദ്യോഗിക വാഹനം ഒഴിവാക്കി സൈക്കിളിലാണ് വിന്‍സെന്റ് നിയമസഭയിലെത്തിയത്. 

## Article Content

**തിരുവനന്തപുരം:** ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം വിന്‍സെന്റ് എംഎല്‍എ. ഔദ്യോഗിക വാഹനം ഒഴിവാക്കി സൈക്കിളിലാണ് വിന്‍സെന്റ് നിയമസഭയിലെത്തിയത്. 

കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്
സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരം ഇന്നു രാവിലെ 11 മുതല്‍ 11.15 വരെ നടക്കും.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെയായിരിക്കും സമരം. ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും. സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കി.

കൊച്ചിയിലെ ചക്രസ്തംഭന സമരം രാവിലെ 11 മണിക്ക് മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ ഉദ്ഘാടനം ചെയ്യും. മേനകാ ജംഗ്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രവര്‍ത്തകര്‍ സമരം ചെയ്യുമെങ്കിലും ഗതാഗത തടസ്സം ഉണ്ടാകില്ല. റോഡിന്റെ ഒരു ഭാഗത്ത് വാഹനങ്ങള്‍ കടന്ന് പോകാന്‍ സൗകര്യമൊരുക്കിയായിരിക്കും സമരം നടത്തുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9456/the-mla-reached-the-assembly-on-a-bicycle-declaring-solidarity-with-the-congress-cycle-of-stagnation)