---
title: "കണ്ണപുരം റോട്ടറി ചെറുകുന്ന് ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരം ശുചീകരിച്ചു"
english_title: "Kannapuram Rotary Cherukunnu Govt: Boys Higher Secondary School premises thoroughly cleaned"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9445/kannapuram-rotary-cherukunnu-govt-boys-higher-secondary-school-premises-thoroughly-cleaned"
published_at: "2021-11-08T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6188ac40a8168_news-car.jpg"
keywords: []
---

# കണ്ണപുരം റോട്ടറി ചെറുകുന്ന് ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരം ശുചീകരിച്ചു

> **Lead Summary:** കണ്ണപുരം റോട്ടറി ചെറുകുന്ന് ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരം പുർണ്ണമായും ശുചീകരിച്ചു. സ്കൂൾ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി കരാറുകാർ അലക്ഷ്യമായി സ്കൂൾ പരിസരത്ത് നിക്ഷേപിച്ച കെട്ടിട്ടാവശിഷ്ടങ്ങളും, മറ്റ് മാലിന്യങ്ങളും, സാക്രമിക രോഗങ്ങൾക്ക് കാരണമായേക്കാവുന്നതുമായ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു, 

## Article Content

കണ്ണപുരം റോട്ടറി ചെറുകുന്ന് ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരം പുർണ്ണമായും ശുചീകരിച്ചു. സ്കൂൾ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി കരാറുകാർ അലക്ഷ്യമായി സ്കൂൾ പരിസരത്ത് നിക്ഷേപിച്ച കെട്ടിട്ടാവശിഷ്ടങ്ങളും, മറ്റ് മാലിന്യങ്ങളും, സാക്രമിക രോഗങ്ങൾക്ക് കാരണമായേക്കാവുന്നതുമായ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്തു, 

റോട്ടറി പ്രൊജക്ട് കോർഡിനേറ്റർ സി.അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ യഞ്ത്തിൽ ട്രഷറർ എം.പി. വിജയൻ, സെക്രട്ടറി പി.പി.സുരേന്ദ്രൻ മുൻ പ്രസിഡണ്ടുമാരായ എ.സി.രാജൻ, നികേഷ് കാക്കാമണി അദ്ധ്യാപകരായ ഷിജോയ് കരിയിൽ, രാജു, ദീലീപ്, സുജിത്ത് താറോൽ, ഓഫീസ് സ്റ്റാഫ് രാജ്കുമാർ, ബിന്ദുദേവൻ കാരക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു, രാവിലെ 6.30 ന് തുടങ്ങിയ സമ്പൂർണ്ണ ശുചീകരണ പരിപാടി വൈകീട്ട് 4.30 വരെ നീണ്ടുനിന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9445/kannapuram-rotary-cherukunnu-govt-boys-higher-secondary-school-premises-thoroughly-cleaned)